കോഹ്ലിയുടെ തോളിൽ ചാരിയത് ഈ ഒരൊറ്റ കാരണത്താൽ :തുറന്ന് പറഞ്ഞ് വില്യംസൺ

ലോകക്രിക്കറ്റിൽ ഇപ്പോൾ വളരെയേറെ ചർച്ചയായി മാറുന്നത് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ എട്ട് വിക്കറ്റ് തോൽവിയാണ്. തുല്യ ശക്തികളുടെ പോരാട്ടത്തിൽ ഇന്ത്യൻ ടീം ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ തകർന്നപ്പോൾ ന്യൂസിലാൻഡ് ടീം ഏറെ നാളത്തെ കിരീട വരൾച്ചക്ക്‌ വിരാമമിട്ട് പ്രഥമ ടെസ്റ്റ് ചാമ്പ്യൻമാരായി ചരിത്രം കുറിച്ചു. ഫൈനലിലെ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ്‌ ആരാധകർ പലരും ബാറ്റിങ് നിരയുടെ മോശം പ്രകടനവും ഒപ്പം സതാംപ്ടണിലെ സാഹചര്യങ്ങൾ മനസ്സിലാക്കാതെയുള്ള ടീം സെലക്ഷനും ചർച്ചയക്കുന്നു.ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ ദിനം ക്രിക്കറ്റ്‌ ഏറെ ആരാധകരെ സന്തോഷിപ്പിച്ച ഒരു ചിത്രമായിരുന്നു ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനും തമ്മിൽ ഉണ്ടായ ആലിംഗനവും ഒപ്പം വില്യംസന്റെ തല ചായിക്കലും.

ക്രിക്കറ്റ്‌ പ്രേമികളിലും ഒപ്പം ക്രിക്കറ്റ്‌ ലോകത്തും ഏറെ വൈറലായ ഈ ചിത്രം ആരാധകരിൽ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ഫൈനലിലെ വിജയത്തിന് ശേഷം തിരികെ നാട്ടിൽ എത്തിയ കിവീസ് നായകൻ കെയ്ൻ വില്യംസൺ തന്റെ ആ പ്രവർത്തിയെ കുറിച്ചും അതിനുള്ള കാരണവും തുറന്ന് പറയുകയാണ് . വളരെ നാളുകളായുള്ള കാത്തിരിപ്പിന് ശേഷം കരസ്ഥമാക്കിയ ലോകകപ്പ് നേട്ടം എന്താണ് ആഘോഷിക്കാതെ എതിർ നായകനൊപ്പം സൗഹ്രദത്തിനായി ഉടനെ പോയതെന്ന ചോദ്യത്തിനാണ് ഇപ്പോൾ താരം മറുപടി നൽകുന്നത്. ഫൈനലിൽ രണ്ട് ഇന്നിങ്സിലും മികച്ച രീതിയിൽ ബാറ്റ്‌ ചെയ്ത കെയ്ൻ വില്യംസൺ ആദ്യ ഇന്നിങ്സിൽ 49 റൺസും നിർണായക രണ്ടാം ഇന്നിങ്സിൽ പുറത്താവാതെ 52 റൺസും കരസ്ഥമാക്കി. ടെസ്റ്റ് ചാമ്പ്യൻ ടീമെന്ന നിലയിൽ ഏറെ അഭിനന്ദനമാണ് നായകൻ കെയ്ൻ വില്യംസണ് പല മുൻ ക്രിക്കറ്റ്‌ താരങ്ങളിൽ നിന്നും ഇപ്പോൾ ലഭിക്കുന്നത്

“ഫൈനലിന് ശേഷമുള്ള ഞങ്ങളുടെ ആലിംഗനം ഞങ്ങൾ തമ്മിലുള്ള ഏറെ മികച്ച സൗഹൃദം വരച്ചുകാട്ടുന്നതാണ്. മത്സരത്തിൽ ഞങ്ങൾ ജയിച്ചെങ്കിലും ഇന്ത്യക്ക് എതിരായ കളികൾ ഒരിക്കലും അനായാസമല്ല. അവർക്കെതിരായ കളികൾ എപ്പോഴും വെല്ലുവിളികൾ നിറഞ്ഞതാണ്. അത്രമേൽ മികച്ച ടീമും ഒപ്പം കടുത്ത മത്സരവും കാഴ്ചവെക്കുന്ന ടീമാണ് അവർ. ഫൈനലിലും എപ്പോഴും ഇരു ടീമുകൾക്കും അനുകൂലമായി മത്സരം മാറാമായിരുന്നു. ഞങ്ങൾ തമ്മിൽ വർഷങ്ങളായി മികച്ച സൗഹ്രദമാണുള്ളത് ക്രിക്കറ്റിനേക്കാൾ ആഴമേറിയ ബന്ധം ഞങ്ങൾ തമ്മിലുണ്ട് “വില്യംസൺ തന്റെ അഭിപ്രായം വിശദമാക്കി

Previous articleഎന്റെ ഫുട്ട് വർക്കിൽ എല്ലാവരും കുറ്റം പറഞ്ഞു :സഹായിച്ചത് ഇവർ മാത്രമെന്ന് സെവാഗ്‌
Next articleഇന്ത്യയുടെ രണ്ടാം നിര ടീമുമായി നമ്മൾ എന്തിന് കളിക്കണം :രൂക്ഷ വിമർശനവുമായി മുൻ താരം