ഇന്ത്യക്ക് എതിരായ ഫൈനലിന് ശേഷം വിരമിക്കൽ :ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ കിവീസ് സ്റ്റാർ ബാറ്റ്സ്മാൻ

ക്രിക്കറ്റ് ലോകം മുഴുവൻ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ : ന്യൂസിലാൻഡ് ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. ഇരു ടീമുകളും ഫൈനൽ മത്സരത്തിന് വേണ്ടിയുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു .ഇന്ത്യൻ ടീമിനെ  വിരാട് കോഹ്ലി നയിക്കുമ്പോൾ കിവീസിന്റെ തന്ത്രങ്ങൾ കെയ്ൻ വില്യംസൺ നയിക്കും .

എന്നാൽ ഏവരെയും ഞെട്ടിച്ച്‌ വരുന്ന ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ തന്റെ അവസാന രാജ്യാന്തര മത്സരം എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബി ജെ വാൾട്ടിം​ഗ്. കിവീസ് ടീമിനായി 73 ടെസ്റ്റിലും 28 ഏകദിന മത്സരങ്ങളും  കളിച്ച  35കാരനായ താരം തന്റെ  അവിചാരിത വിരമിക്കൽ പ്രഖ്യാപനം ഇന്നലെയാണ് നടത്തിയത് .

അടുത്തിടെയാണ്  താരം  രണ്ടാമത്തെ കുട്ടിയുടെ  പിതാവായത് .കരിയറിന് അവസാനം കുറിക്കുവാൻ ഇതാണ് നല്ല സമയം എന്ന് പറഞ്ഞ  വാട്ലിംഗ് ഇനി  കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ടെസ്റ്റിൽ എട്ട് സെഞ്ചുറികളടക്കം 3773 റൺസാണ്  താരം കരിയറിൽ നേടിയത് . ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ  ഡബിൾ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ മാത്രം വിക്കറ്റ് കീപ്പറും ഇം​ഗ്ലണ്ടിനെതിരെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്സ്മാനുമായ വാട്ലിംഗ്  വാലറ്റത്തിനൊപ്പം വമ്പൻ ബാറ്റിംഗ് കൂട്ടുകെട്ടുകൾ ഉയർത്തുന്നതിൽ പ്രസിദ്ധനാണ് .