ഐപിഎല്‍ ആരാധകര്‍ക്ക് അശ്വാസം. ഈ വിദേശ താരങ്ങള്‍ ഐപിഎല്ലിനുണ്ടാകും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ നിര്‍ത്തിവച്ച സീസണിന്‍റെ തുടര്‍ഭാഗം സെപ്തംമ്പര്‍ 19 ന് പുനരാരംഭിക്കും. ഇന്ത്യയില്‍ നടക്കുന്ന കോവിഡ് വ്യാപനം കാരണം യുഏഈയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങള്‍ പുനരാരംഭിച്ചാലും വിദേശ താരങ്ങളുടെ പങ്കാളിത്തം സംശയത്തിലാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പും, ദേശിയ മത്സരങ്ങളും കാരണം വിദേശ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്തിലായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഐപിഎല്‍ പ്രേമികള്‍ക്ക് അശ്വാസ വാര്‍ത്തയുമായി എത്തുകയാണ് ന്യൂസിലന്‍റ് ക്രിക്കറ്റ് മേധാവി. സെപ്തംമ്പര്‍ – ഒക്ടോബര്‍ വിന്‍ഡോയില്‍ ന്യൂസിലന്‍റും പാക്കിസ്ഥാനും തമ്മില്‍ പരമ്പര കളിക്കാന്‍ നിശ്ചിയച്ചത് ന്യൂസിലന്‍റ് താരങ്ങളുടെ ഐപിഎല്‍ പങ്കാളിത്തം സംശയത്തിന്‍റെ നിഴലിലാക്കിയിരുന്നു. കെയ്ന്‍ വില്യംസണ്‍, ട്രെന്‍റ് ബോള്‍ട്ട്, കെയ്ല്‍ ജയ്മിസണ്‍ എന്നിവര്‍ അതാത് ടീമുകളുടെ പ്രധാന താരങ്ങളാണ്.

ഈ വിന്‍ഡോയില്‍ പാക്കിസ്ഥാനെതിരെ മത്സരം നടന്നാലും ഈ ന്യൂസിലന്‍റ് താരങ്ങള്‍ ഐപിഎല്ലില്‍ ഭാഗമാകും എന്ന് ന്യൂസിലന്‍റ് ക്രിക്കറ്റ് ചീഫ് ഡേവിഡ് വൈറ്റ് അറിയിച്ചു. ” ന്യൂസിലന്‍റ് നായകന്‍ കെയിന്‍ വില്യംസണ്‍, ട്രെന്‍റ് ബോള്‍ട്ട്, ജയിംസ് നീഷാം, ലൂക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ 2021 ഐപിഎല്ലിന്‍റെ രണ്ടാം ഭാഗത്തില്‍ പങ്കാളിയാകും ” ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡേവിഡ് വൈറ്റ് പറഞ്ഞു.

ഒക്ടോബര്‍ 17 മുതലാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതിനാല്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശ് താരങ്ങള്‍ ഐപിഎല്ലിന്‍റെ ഭാഗമാകില്ലന്ന് അറിയിച്ചട്ടുണ്ട്. ഐസിസി ടി20 ലോകകപ്പ് യുഏയില്‍ തന്നെ നടക്കുന്നതിനാലാണ് മത്സരം പരിചയം ലഭിക്കാന്‍ ന്യൂസിലന്‍റ് താരങ്ങള്‍ ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ സമ്മതം അറിയിച്ചത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടത്തിലൂടെയാണ് ഐപിഎല്ലിന്‍റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്.

Previous articleനിങ്ങൾ എനിക്കും എന്നും അഭിമാനം :വാനോളം പുകഴ്ത്തി മഗ്രാത്ത്
Next articleപ്രതികാരം തീര്‍ത്ത് ഇംഗ്ലണ്ട്. ബാറ്റസ്മാന്‍മാരുടെ ശവപറമ്പ് ഇന്ത്യയെ കാത്തിരിക്കുന്നു