നിങ്ങൾ എനിക്കും എന്നും അഭിമാനം :വാനോളം പുകഴ്ത്തി മഗ്രാത്ത്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലങ്കൻ പര്യടനം അവസാനിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനും ക്രിക്കറ്റ്‌ പ്രേമികൾക്കും വളരെ അധികം സന്തോഷം നൽകുന്നതായിട്ടുള്ള വാർത്തകളാണ് പുറത്തുവരുന്നത്.ടീം ഇന്ത്യക്കായി ഇക്കഴിഞ്ഞ ഏകദിന,ടി :20 പരമ്പരകളിൽ കളിച്ച പല താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവസാന രണ്ട് ടി :20 കളിൽ പ്രമുഖ താരങ്ങൾ പലരും പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. രണ്ടാം ടി :20 മത്സരത്തിൽ അരങ്ങേറിയ പേസ് ബൗളർ ചേതൻ സക്കറിയയും മൂന്നാം ടി :20യിൽ അന്താരാഷ്ട്ര ക്രിക്കറ്റ്‌ അരങ്ങേറ്റം കുറിച്ച മലയാളി പേസർ സന്ദീപ് വാര്യരും ഏറെ പ്രശംസയാണ് ക്രിക്കറ്റ്‌ ലോകത്ത് നിന്നും ഇപ്പോൾ നേടുന്നത്. കഠിനമായ അധ്വാനത്താൽ ടീമിലേക്ക് എത്തിയ ഇരുവരെയും ഏറെ പുകഴ്ത്തുകയാണ് ഇപ്പോൾ മുൻ ഓസ്ട്രേലിയൻ താരം ഗ്ലെൻ മഗ്രാത്ത്

മഗ്രാത്ത് വളരെ നിർണായക സ്ഥാനം വഹിക്കുന്ന എം.ആർ.എഫ് ക്രിക്കറ്റ്‌ ഫൗണ്ടേഷനിൽ പ്രവർത്തിച്ചിട്ടുള്ള രണ്ട് താരങ്ങളെയും കുറിച്ചോർക്കുമ്പോൾ തനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞ മഗ്രാത്ത് കരിയറിൽ ഇനിയും അനേകം നേട്ടങ്ങൾ കൊയ്യുവാൻ ഇരുവർക്കും സാധിക്കട്ടെ എന്നും ആശംസിച്ചു.വളരെ മികച്ച പ്രകടനം കാഴ്ചവെച്ച ഇരുവരെയും ട്വിറ്റർ പോസ്റ്റിലാണ് മുൻ ഓസ്ട്രേലിയൻ പേസർ മഗ്രാത്ത് അഭിനന്ദിച്ചത്.ഐപിൽ ക്രിക്കറ്റിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിന്റെ കൂടി ഭാഗമാണ് ചേതൻ സക്കറിയ. എന്നാൽ കേരള രഞ്ജി ടീമിൽ മികച്ച ബൗളിങ്ങും ഒപ്പം ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ടീമിന്റെ ഭാഗവുമാണ് സന്ദീപ് വാര്യർ.

മത്സരത്തിന് ശേഷം രണ്ട് താരങ്ങളും ഗ്ലെൻ മഗ്രാത്തിന്റെ പരിശീലനത്തിൽ കളിച്ച അനുഭവവും അതിലുള്ള വളരെ ഏറെ നന്ദിയും തുറന്ന് പറഞ്ഞിരുന്നു. സൗരാഷ്ട്ര ക്രിക്കറ്റ്‌ അസോസിയേഷൻ നിർദ്ദേശപ്രകാരം എം.ആർ. എഫിൽ മഗ്രാത്തിനൊപ്പം എത്തിയ സക്കറിയ തനിക്ക് ഏറെ നിർണായക നിർദ്ദേശം അദ്ദേഹം നൽകിയതായി വിശദമാക്കി. “ഞാൻ അദ്ദേഹത്തിനൊപ്പം ഏറെ സമയം ചിലവഴിച്ചിട്ടുണ്ട്. വേഗതയിലും ഒപ്പം സ്വിങ്ങ് ബൗളിങ്ങിലും ശ്രദ്ധിക്കനാണ് മഗ്രാത്ത് സാർ എന്നോട് പറഞ്ഞത്. ഏറെ ഫിറ്റ്നസ്സിൽ മുൻപോട്ട് പോകുവാനായി കഠിന പ്രയത്നം ചെയ്യുവാനും അദ്ദേഹം എന്നോട് ആവശ്യപെട്ടിട്ടുണ്ട് “സക്കറിയ വാചാലനായി