പ്രതികാരം തീര്‍ത്ത് ഇംഗ്ലണ്ട്. ബാറ്റസ്മാന്‍മാരുടെ ശവപറമ്പ് ഇന്ത്യയെ കാത്തിരിക്കുന്നു

Pitch for the 1st Test between England and India

ആഗസ്റ്റ് 4 നാണ് ഇംഗ്ലണ്ട് – ഇന്ത്യ സീരീസിലെ ആദ്യ ടെസ്റ്റ് മത്സരം ഒരുക്കിയിരിക്കുന്നത്‌. 2021-23 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഉദ്ഘാടനം കൂടിയാണ് ട്രെന്‍റ്ബ്രിഡ്ജില്‍ നടക്കുന്നത്. നോട്ടിംഹാമില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനു ഒരുക്കിയ പിച്ചിന്‍റെ ദൃശ്യം ബിസിസിഐ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു.

ഗ്രൗണ് ഏതാണ് പിച്ച് ഏതാണ് എന്ന് മനസ്സിലാകത്തവിധമാണ് പിച്ച് നിലവില്‍ ഒരുക്കിയിരിക്കുന്നത്. മത്സരത്തിനു മുന്‍പ് കുറച്ച് പുല്ലുകള്‍ പിച്ചില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ബാറ്റസ്മാന്‍മാരെ എറിഞ്ഞു വീഴ്ത്താനാണ് ഇംഗ്ലണ്ട് ടീം ഗ്രീന്‍ പിച്ച് ഒരുക്കിയിരിക്കുന്നത്.

E7tLL8GWEAI DeV 1

നേരത്തെ ഫെബ്രുവരിയില്‍ ഇംഗ്ലണ്ട് ടീം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സ്പിന്‍ പിച്ച് ഒരുക്കിയാണ് ഇന്ത്യ പരമ്പര വിജയിച്ചത്. അന്ന് പിച്ചിന്‍റെ നിലാവാരതകര്‍ച്ചയെ പറ്റി വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതുപോലെ ഒരു പിച്ച് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം സന്ദര്‍ശിക്കുമ്പോള്‍ ഉണ്ടാക്കില്ലാ എന്നും ഗുഡ് വിക്കറ്റായിരിക്കും നിര്‍മ്മിക്കുക എന്നും ജോ റൂട്ട് പറഞ്ഞിരുന്നു. എന്നാല്‍ വാക്കില്‍ നിന്നും വിത്യസ്തമായി ഗ്രീന്‍ പിച്ചാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

Read Also -  സെഞ്ചുറിയുമായി യശ്വസി ജയ്സ്വാള്‍. ഏഴാം വിജയവുമായി രാജസ്ഥാന്‍. പോയിന്‍റ് ടേബിളില്‍ ഒന്നാമത്.

ജയിംസ് ആന്‍ഡേഴ്സണ്‍ – സ്റ്റുവര്‍ഡ് ബ്രോഡ് – സാം കറന്‍ സംഖ്യം ഇന്ത്യന്‍ ബാറ്റസ്മാന്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കും. പരമ്പരയില്‍ അഞ്ചു ടെസ്റ്റ് മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Scroll to Top