ആ രണ്ട് താരങ്ങൾ ഫോം ആവണം ഇല്ലേൽ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ തോൽവി ഉറപ്പ് :മഞ്ജരേക്കർ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ലോകകപ്പ് ഫൈനലിൽ കൂടി വിജയം സ്വപ്നം കാണുകയാണ്  .വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിരാട് കോഹ്ലിയും സംഘവും കിരീട പ്രതീക്ഷയോടെ ഇറങ്ങുമ്പോൾ ഏറെ ആകാംക്ഷയും ഒപ്പം ഭയവും ഇന്ത്യൻ ആരാധകർക്കിടയിൽ സജീവമാണ് . ഇംഗ്ലണ്ടിലെ സുപരിചിതമായ സ്വിങ് സാഹചര്യങ്ങളിൽ കരുത്തരായ കിവീസ് ടീമിനെ എങ്ങനെ തോൽപ്പിക്കും എന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രധാന ചോദ്യം .

ഇപ്പോൾ പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററും മുൻ ഇന്ത്യൻ താരവുമായ ആകാശ് ചോപ്രയും സമാന അഭിപ്രായം പങ്കുവെക്കുകയാണ്.
വരുന്ന ഫൈനലിൽ ഇന്ത്യൻ നിരയിലെ  ഗെയിം ചേഞ്ചര്‍മാര്‍ നായകന്‍ വിരാട് കോലിയും കൂടാതെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തുമാകും എന്നാണ് സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെടുന്നത് .

ഇന്ത്യൻ ബാറ്റിംഗ് നിര വളരെ ശക്തം എന്ന് പറഞ്ഞ മുൻ ഇന്ത്യൻ താരം ഫൈനൽ മത്സരം  വിജയിക്കാൻ ടീം ഇന്ത്യക്ക്  ബാറ്റ്സ്‌മാൻ എന്ന നിലയില്‍ രോഹിത് ശര്‍മ്മ ശൈലി മാറ്റേണ്ടി വരും എന്നും തുറന്ന് പറഞ്ഞു .” എന്റെ അഭിപ്രായത്തിൽ  ടെസ്റ്റ് ഓപ്പണറായി രോഹിത് ശർമയ്‌ക്ക് കരിയറിൽ തന്നെ  ഇത് ഏറ്റവും വലിയ  പരീക്ഷണമാണ് . ഓഫ് സ്റ്റംപിന് പുറത്ത് ഗുഡ് ലെങ്‌തില്‍ ശുഭ്‌മാന്‍ ഗില്ലിന് പന്തെറിയണമെന്ന് ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക്  നല്ലത് പോലെ അറിയാം. അവന്റെ പിഴവുകൾ കിവീസ് ബൗളിംഗ് നിര ഉറപ്പായും മനസ്സിലാക്കി കാണും . തുടക്കം ഒരുപക്ഷേ തകർന്നാലും നമ്മുടെ മൂന്നാം നമ്പറിലെ വിശ്വസ്തൻ  പൂജാര ഇന്ത്യയുടെ  കരുത്തായി മാറും .എന്നാൽ കോഹ്ലി എങ്ങനെ ബാറ്റ് ചെയ്യുന്നു അതനുസരിച്ചാണ് ഇന്ത്യൻ ടീമിന്റെ ഫൈനലിലെ ഭാവിയും “താരം അഭിപ്രായം വിശദമാക്കി .

അതേസമയം ജൂണ്‍ 18 മുതല്‍ 22 വരെ സതാംപ്‌ടണില്‍ നടക്കുന്ന ഫൈനൽ മത്സരത്തിനായി ടീം ഇന്ത്യ ജൂൺ ആദ്യ ആഴ്ച തന്നെ ഇംഗ്ലണ്ടിലേക്ക് പറക്കും .
അവിടെ 10 ദിവസത്തെ ക്വാറന്റൈൻ  പൂർത്തിയാക്കുന്ന ഇന്ത്യൻ സംഘം പിന്നീട് പരിശീലനം ആരംഭിക്കും എന്നാണ് ബിസിസിഐ അറിയിക്കുന്നത്.20 അംഗ ഇന്ത്യൻ സ്‌ക്വാഡിനെയാണ് ടെസ്റ്റ് ചാംപ്യൻഷിപ്  ഫൈനലിനായി  ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ ദിവസങ്ങൾ മുൻപ്‌ പ്രഖ്യാപിച്ചത് .

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല. 

Previous articleലങ്കൻ പര്യടനത്തിനുള്ള 17 അംഗ ചോപ്രയുടെ ടീം :ഇതേ ടീം മതിയെന്ന് ബിസിസിഐയോട് ആരാധകർ
Next articleഇനി ഞാൻ ടെസ്റ്റ് കളിക്കില്ലയെന്ന് ആര് പറഞ്ഞു : പൊട്ടിത്തെറിച്ച്‌ ഭുവനേശ്വർ കുമാർ