ആ 10 ദിവസം ഞങ്ങളുടെ കൂടെ കളിച്ചു കൂടെ? ഇന്ത്യയോട് നെതർലാൻഡ് താരം

കഴിഞ്ഞ ദിവസമായിരുന്നു ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം മത്സരം. മത്സരത്തിൽ നെതർലൻഡ്സിനെ ആയിരുന്നു ഇന്ത്യ നേരിട്ടത്. 56 റൺസിൻ്റെ വിജയവും ഇന്ത്യ കരസ്ഥമാക്കി. ഇതോടെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ ഈ ലോകകപ്പ് നോക്കിക്കാണുന്നത്.

നീണ്ട 11 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യ നെതർലാൻഡ്സിനെതിരെ കളിച്ചത്. ഇതിനു മുമ്പ് ഇന്ത്യയിൽ വച്ച് നടന്ന ലോകകപ്പിലാണ് ഇരു ടീമുകളും മുമ്പ് ഏറ്റുമുട്ടിയത്. ഇപ്പോൾ ഇതാ ഇന്ത്യക്കെതിരെ കളിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നെതർലാൻഡ് താരം പോൾ വാൻ മീകേരെൻ. താരം ഇന്ത്യയെ സ്വന്തം രാജ്യത്തേക്ക് കളിക്കാനും ക്ഷണിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിൽ മത്സരത്തിന് എത്തുമ്പോൾ സന്ദർശകർ കൗണ്ടി ക്രിക്കറ്റ് ടീമുകളുമായി മത്സരങ്ങൾ നടത്താറുണ്ട്. അവിടെ നടത്തുന്ന 10 ദിവസത്തെ സന്നാഹ മത്സരങ്ങൾ അവിടുത്തെ അതേ കാലാവസ്ഥയുള്ള തങളുടെ രാജ്യത്ത് തങ്ങളുമായി നടത്തിക്കൂടെ എന്നാണ് താരം ചോദിക്കുന്നത്. അടുത്ത ലോകകപ്പ് കഴിഞ്ഞാൽ പിന്നീട് സൂപ്പർ ലീഗ് മത്സരങ്ങൾ നടത്തേണ്ട എന്നാണ് തീരുമാനം. അതുകൊണ്ടുതന്നെ ചെറിയ ടീമുകൾക്ക് വലിയ ടീമുകളുമായി മത്സരിക്കാനുള്ള സാഹചര്യം നഷ്ടമാകും. ഏകദിന ലോകകപ്പ് സൂപ്പർ ലീഗിൻ്റെ ഭാഗമായി ഇംഗ്ലണ്ട് പാക്കിസ്ഥാൻ വെസ്റ്റിൻഡീസ് ടീമുകൾ നെതർലൻഡ്സിൽ കളിച്ചിരുന്നു.

IMG 20221029 153024 349


“നെതര്‍ലന്‍ഡ്സില്‍ ക്രിക്കറ്റിന് അടിസ്ഥാന സൗകര്യങ്ങളില്‍ ഇപ്പോള്‍ മുന്‍പത്തെ അവസ്ഥയല്ല. സ്ഥിതി പണ്ടത്തേതിലും മെച്ചപ്പെട്ടിട്ടുണ്ട്. കൗണ്ടി ടീമുകള്‍ ഒരുക്കുന്ന അതേ സംവിധാനങ്ങള്‍ നെതര്‍ലന്‍ഡ്സിലും ഉണ്ട്. പത്ത് ദിവസം നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് കളിച്ചാല്‍ അത് ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് സഹായകമാണ്. ക്രിക്കറ്റ് അത്രത്തോളം ജനകീയമല്ലാത്തതിനാല്‍ താരങ്ങള്‍ക്ക് സ്വൈരമായി നിരത്തുകളില്‍ നടക്കാന്‍ പോലും കഴിയും.”- മീകേരൻ പറഞ്ഞു.

Previous article❛തയ്യാറാവുക❜ . റിഷഭ് പന്തിനു ആ സന്ദേശം എത്തി.
Next articleആശാൻ വന്ന പാതയിലൂടെ തന്നെ ശിഷ്യന്മാരും, ധോണിയുടെ തന്ത്രം ഏറ്റെടുത്ത് യുവതാരങ്ങൾ.