ആശാൻ വന്ന പാതയിലൂടെ തന്നെ ശിഷ്യന്മാരും, ധോണിയുടെ തന്ത്രം ഏറ്റെടുത്ത് യുവതാരങ്ങൾ.

ഇത്തവണത്തെ ലോകകപ്പിൽ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് മികച്ച തുടക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഗ്രൂപ്പ് രണ്ടിൽ നാല് പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. നാളെ സൗത്ത് ആഫ്രിക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ മൂന്നാം മത്സരം


ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഇന്ത്യൻ താരങ്ങൾ കളിക്കാൻ ഉപയോഗിക്കുന്ന ബാറ്റുകളാണ്. കെഎൽ രാഹുൽ, ഹർദിക് പാണ്ഡ്യ, പന്ത് എന്നിവർ ഉപയോഗിക്കുന്ന ബാറ്റ് ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്ത്യൻ നായകനും ഇതിഹാസവുമായ ധോണി ട്വൻ്റി – 20 യിൽ കളിക്കാൻ ഉപയോഗിച്ചതിന് സമാനമായ രീതിയിലുള്ള ബാറ്റുകൾ ആയാണ് ഈ താരങ്ങൾ ലോകകപ്പിന് എത്തിയിരിക്കുന്നത്. വലിയ ഹിറ്റുകൾക്ക് ഏറെ സഹായിക്കുന്ന ബാറ്റ് ആണിത്.

hardik pandya vs ms dhoni the best finisher

ധോണി വന്ന പാതയിലൂടെ തന്നെയാണ് എല്ലാവരും ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കർവ് ബാറ്റ് ഉപയോഗിച്ച ധോണിയുടെ തന്ത്രം ഇപ്പോഴത്തെ താരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ധോണി തന്നെയാണ് ഇത്തരം ബാറ്റുകൾക്ക് ആവശ്യപ്പെട്ടിരുന്നത്.
ഇന്ത്യൻ താരങ്ങൾക്ക് ഈ ബാറ്റ് നിർദ്ദേശിച്ചതും ധോണി തന്നെയാണെന്നും പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു.

WhatsApp Image 2022 09 01 at 2.10.51 PM

ഈ ബാറ്റ് ആദ്യം ആവശ്യപ്പെട്ടിരുന്നത് ധോണി ആയിരുന്നു എന്നാൽ സമാനരീതിയിലുള്ള ബാറ്റുകൾ ആവശ്യപ്പെട്ട് ഇപ്പോൾ താരങ്ങൾ വരുന്നുണ്ടെന്നും വെളിപ്പെടുത്തിയത് എസ്.ജി എം. ഡി പരസ് ആനന്ദ് ആണ്. സ്വിങ് ചെയിക്കാൻ സാധിക്കുന്ന ഈ ബാറ്റ് കൂടുതലായും ഉപയോഗിക്കുന്നത് ഷോർട്ട് ഫോർമാറ്റുകളിലാണ്. എന്നാൽ ഈ ബാറ്റ് കൊണ്ട് രാഹുലിന് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ഹർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനവും ഇതുവരെ കണ്ടിട്ടില്ല. പന്തിനാകട്ടെ അവസരം ലഭിച്ചിട്ടുമില്ല.