സൗത്താഫ്രിക്കക്കെതിരെയുളള ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിജയവുമായി ഇന്ത്യ. 48 റണ്‍സിന്‍റെ വമ്പന്‍ വിജയവുമായാണ് ഇന്ത്യ, പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്ക 131 റണ്‍സില്‍ എല്ലാവരും പുറത്തായി. കൃത്യതയോടെ പന്തെറിഞ്ഞ ബോളര്‍മാരാണ് ഇന്ത്യയുടെ വിജയത്തിനു കാരണമായത്.
റിഷഭ് പന്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ നേടുന്ന ആദ്യ വിജയം കൂടിയാണ് ഇത്. ബോളര്‍മാര്‍ പദ്ധതികള്‍ നടപ്പിലാക്കിയതിന്‍റെ സന്തോഷം മത്സര ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രേഖപ്പെടുത്തി. ” ബാറ്റര്‍മാരില്‍ നിന്നും ബോളര്‍മാരില്‍ നിന്നും മികച്ച പ്രകടനമാണ് കണ്ടത്. ഞങ്ങൾക്ക് ഏകദേശം 15 റണ്‍സ് കുറവാണെന്ന് ഞങ്ങൾ കരുതി, പക്ഷേ ഞങ്ങൾ അതിനെക്കുറിച്ച് അധികം ചിന്തിച്ചിരുന്നില്ല; ബൗളർമാർ മികച്ച പ്രകടനമാണ് നടത്തിയത്.’
“പ്രത്യേകിച്ച് ഇന്ത്യയിൽ, ബാറ്റ്സ്മാൻമാരെ അടക്കി നിർത്താൻ മധ്യ ഓവറുകളിൽ സ്പിന്നർമാർ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ പ്രകടനം നടത്താൻ അവരുടെ മേൽ സമ്മർദ്ദമുണ്ട്, എന്നാൽ അത്തരം മത്സരങ്ങളിൽ അത് പുറത്തുവരുമ്പോൾ ഇന്നത്തെപോലെയാണ് സംഭവിക്കുക, ”പന്ത് മത്സരത്തിന് ശേഷമുള്ള അവാര്‍ഡ് ചടങ്ങിൽ പറഞ്ഞു.
മത്സരത്തില്‍ വിജയിച്ചെങ്കിലും മധ്യനിരയിലെ പോരായ്മയും റിഷഭ് പന്ത് എടുത്തു പറഞ്ഞു. “ഇത് ഞങ്ങൾക്ക് ഒരു നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നില്ല (മധ്യനിര പ്രകടനം നടത്തുന്നില്ല), എന്നാൽ ഒരു നല്ല തുടക്കത്തിന് ശേഷം, പുതിയ ബാറ്റ്‌സ്മാൻമാർക്ക് വരുമ്പോള്‍ തന്നെ വലിയ ഷോട്ട് കളിക്കാന്‍ ബുദ്ധിമുട്ടാണ്. അടുത്ത മത്സരത്തിൽ മെച്ചപ്പെടുത്താൻ ശ്രമിക്കും. വലിയ മാർജിനിൽ കളി പൂർത്തിയാക്കാൻ ഞങ്ങൾ ശ്രദ്ധിക്കണം,” പന്ത് കൂട്ടിച്ചേർത്തു.