ഇന്ത്യൻ സെലക്ടർമാരിൽ വിവേചനം ഉണ്ട്, അത്തരക്കാരെ ടീമിൽ എടുത്താലും നമ്മളെ എടുക്കില്ല; ഗുരുതര ആരോപണവുമായി സൂപ്പർ താരം

images 4 2

മുൻപും കേട്ടിരുന്ന കാര്യമാണ് ഇന്ത്യൻ ടീം സെലക്ഷനിൽ വിവേചനം ഉള്ള കാര്യം. പലപ്പോഴായി പലരും ഈ ആരോപണം ഉയർത്തി രംഗത്തുവന്നിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നും താരങ്ങൾ എത്ര മികച്ച പ്രകടനം പുറത്തെടുത്താലും സെലക്ടർമാർ ടീമിൽ എടുക്കില്ല എന്നും നോർത്ത് ഇന്ത്യൻ ലോബി ആണെന്നുമുള്ള ആരോപണങ്ങളെല്ലാം മുൻപും കേട്ടിരുന്നു.


നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങൾ, തമിഴ്നാട്,കേരള എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾക്കാണ് പ്രധാനമായും വിവേചനം നേരിടേണ്ടി വരുന്നത്. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ എത്ര മികച്ച പ്രകടനം പുറത്തെടുത്താലും മുംബൈ,ഡൽഹി എന്നീ സംസ്ഥാനങളിലുള്ള ശരാശരി പ്ലയേഴ്‌സിനെ ആയിരിക്കും ടീമിൽ എടുക്കുക എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. അതിന് ഉദാഹരണമാണ് ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ഉൾപ്പെടുത്താത്തത്.

images 2 2



നായകൻ കെ എൽ രാഹുലിന് പരിക്കേറ്റ് പരമ്പരയിൽ നിന്നും പുറത്തായപ്പോഴും എല്ലാ കേരള ക്രിക്കറ്റ് ആരാധകരും സഞ്ജുവിന് സ്ഥാനം ലഭിക്കും എന്ന് പ്രതീക്ഷിച്ചു. എന്നാൽ രാഹുലിന് പകരക്കാരനായി പോലും താരത്തിന് സ്ഥാനം ലഭിച്ചില്ല. ഇപ്പോഴിതാ ഇന്ത്യൻ ടീം സെലക്ഷനിൽ വിവേചനം ഉണ്ടെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് ഐപിഎൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ്കീപ്പർ ബാറ്ററും സൗരാഷ്ട്ര താരവുമായ ഷെൽഡൻ ജാക്സൺ.

See also  ഉടനെ ഏകദിന അരങ്ങേറ്റം നല്‍കൂ. അവന്‍ ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍. ആവശ്യവുമായി മുഹമ്മദ് കൈഫ്.
images 1 3




“സത്യം പറഞ്ഞാല്‍ ഇത് ഇപ്പോള്‍ മാത്രം സംഭവിക്കുന്നതല്ല. ആദ്യം മുതല്‍ക്കുതന്നെ ഈ വിവേചനമുണ്ട്. ഞാന്‍ നേടിയ റണ്ണുകളും റണ്‍ റേറ്റും ഇവിടുത്തെ പല കളിക്കാര്‍ക്കും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. 75 മത്സരം നോക്കുകയാണെങ്കില്‍ ഞാന്‍ നേടിയ 6,000 റണ്‍സ് എന്റെ കഠിനാധ്വാനത്തെയാണ് കുറിക്കുന്നത്.എന്നെ എന്തുകൊണ്ട് ടീമിലെടുത്തില്ല എന്നതിനെ സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല.

images 5 3

ഇനി ഞാനെന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ എനിക്ക് പ്രായമായെന്നായിരുന്നു മറുപടി.30 വയസിന് മുകളിലുള്ള തങ്ങള്‍ ആരെയും ടീമിലെടുക്കുന്നില്ല എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. എന്നാല്‍ ഇതിന് ശേഷം 32-33 വയസുള്ള ഒരാളെ അവര്‍ ടീമിലെടുത്തു.30-35 അല്ലെങ്കില്‍ 40 വയസ്സുള്ള ഒരാളെ ടീമിലെടുക്കരുതെന്ന് എന്തെങ്കിലും നിയമമുണ്ടോ? പിന്നെ എന്താണ് അത്തരത്തില്‍ ഒരു നിയമം കൊണ്ടുവരാത്തത്.”- ജാക്സൺ പറഞ്ഞു.

Scroll to Top