രാജസ്ഥാന് കനത്ത തിരിച്ചടി. സൂപ്പർ താരം ഐപിഎല്ലിൽ നിന്നും പുറത്ത്.

ഐ പി എൽ മത്സരങ്ങൾ ആദ്യപകുതി പൂർത്തിയാകുന്നതിനു മുമ്പ് രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. മികച്ച ഫോമിൽ നിൽക്കുന്ന രാജസ്ഥാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

പരിക്കുമൂലം മെഗാ ലേലത്തിലൂടെ ടീമിലെത്തിച്ച നഥാൻ കോർട്ടർനൈൽ ടൂർണമെൻറ് നിന്നും പുറത്തായതാണ് രാജസ്ഥാന് ലഭിച്ച തിരിച്ചടി. ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിച്ച ആകെ ഒരു മത്സരം മാത്രമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി താരം കളിച്ചിട്ടുള്ളത്. മത്സരത്തിനിടെ ആയിരുന്നു താരത്തിന് പരിക്കേറ്റത്.

images 71

എന്നാൽ ആദ്യ മത്സരത്തിൽ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ ആയിരുന്നില്ല. മൂന്ന് ഓവറിൽ 48 റൺസായിരുന്നു താരം വഴങ്ങിയിരുന്നത്. രാജസ്ഥാൻ റോയൽസ് ആണ് തങ്ങളുടെ ട്വിറ്ററിലൂടെ ഓസ്ട്രേലിയൻ താരം ടൂർണ്ണമെന്‍റിൽ നിന്നും പുറത്തായ വിവരം അറിയിച്ചത്.

ഐപിഎൽ മെഗാ ലേലത്തിൽ രണ്ടു കോടി രൂപയ്ക്കായിരുന്നു താരത്തിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഇതുവരെ വരെ ഓസ്ട്രേലിയൻ താരത്തിൻ്റെ പകരക്കാരനെ രാജസ്ഥാൻ റോയൽസ് അനൗൺസ് ചെയ്തിട്ടില്ല.

ഡെത്ത് ഓവറുകളില്‍ പന്തെറിയാന്‍ ആളില്ലാത്തതാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇപ്പോഴത്തെ പ്രശ്‌നം. അതുകൊണ്ട് തന്നെ അതിനു കഴിയുന്ന ഒരു താരത്തെയാവും പകരം ടീമിലെത്തിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുക. ഈ മാസം 10ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം