ലോകകപ്പ് ഫൈനലിലെ ദയനീയ പരാജയത്തിനു ശേഷം കടുത്ത വിമർശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇന്ത്യക്കെതിരെ ഉയരുന്നത്. ഇപ്പോഴിതാ ഇന്ത്യൻ ടീമിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. ഐസിസി ടൂർണമെൻ്റിൽ ഇന്ത്യ കിരീടം നേടണമെങ്കിൽ പേടിയില്ലാതെ കളിക്കണമെന്നാണ് മുൻ ഇംഗ്ലണ്ട് നായകൻ ഉപദേശിച്ചത്.
“യുവ താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് കടന്നു വരേണ്ട സമയം ആയി എന്ന് തരത്തിലുള്ള വാർത്തകളും ചർച്ചകളും കണ്ടു. പക്ഷേ എനിക്ക് തോന്നുന്നത് പ്രശ്നം കളിക്കാരുടെ അല്ല. ഇന്ത്യൻ ടീമിൻ്റെ പ്രധാന വീക്ക്നെസ്സ് ചിന്താഗതിയാണ്. ഇന്ത്യക്ക് എന്തെങ്കിലും നേടണമെങ്കിൽ ആ ചിന്താഗതി മാറ്റിയെ മതിയാകൂ. ഇന്ത്യ എപ്പോഴും ശ്രമിക്കേണ്ടത് പേടിയില്ലാത്ത ക്രിക്കറ്റ് കളിക്കാനായിരിക്കണം. പേടിയില്ലാത്ത ക്രിക്കറ്റ് കളിക്കണമെങ്കിൽ ഇന്ത്യയ്ക്ക് ആവശ്യം മോർഗനെ പോലെയുള്ള ആളുകളെയാണ്.
ആകെ ഒരു 20 ഇന്നിംഗ്സ് ഓവറാണ്. ആ 20 ഓവറിൽ കഴിയുന്ന അത്ര തകർത്ത് കളിക്കാൻ ആയിരിക്കണം ഇന്ത്യ ശ്രമിക്കേണ്ടത്. വിവിധ ഫ്രാഞ്ചൈസികൾക്കായി ഐ.പി.എല്ലിൽ എങ്ങനെയാണോ കളിക്കുന്നത് അതുപോലെ ഇന്ത്യക്കും വേണ്ടി കളിക്കുക. ബാക്കിയുള്ള ബഹളങ്ങളെ കുറിച്ച് ഒന്നും അസ്വസ്ഥരാകേണ്ടതില്ല. അതിനെയെല്ലാം നിശബ്ദമാക്കണം. നിങ്ങൾ 120ന് പുറത്തായാലും നിങ്ങളെ പിന്തുണക്കാൻ ഞങ്ങൾ ഉണ്ടാകും. പരമ്പരകളിൽ പേടിയില്ലാതെ കളിക്കുന്ന ഇന്ത്യ വലിയ മത്സരങ്ങളിൽ ഇറങ്ങുമ്പോൾ സമീപനം നേർ വിപരീതമാക്കുകയാണ്. പരമ്പരകളിൽ കളിച്ചിട്ട് കാര്യമില്ല ഭാവി ടൂർണമെന്റുകളിൽ ഇന്ത്യ പേടിയില്ലാതെ കളിക്കണം.
ഇന്ത്യയുടെ ഈ ശൈലിയെ കുറിച്ച് രവി ശാസ്ത്രിയുമായി സംസാരിച്ചപ്പോൾ ബാറ്റിംഗിൽ ഞങ്ങൾ ഭീരുക്കൾ ആണെന്നും ഇതു മാറേണ്ടത് ഉണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ ശൈലി മാറ്റാൻ വേണ്ടിയാണ് രാഹുലിനെയും ദ്രാവിഡിനെയും കൊണ്ടുവന്നത്. അവർ പേടിയില്ലാതെ പരമ്പരകളിൽ കളിച്ചതിന് ഉദാഹരണമാണ് ഇംഗ്ലണ്ടിനെതിരായ 20-20 പരമ്പര.
സൂര്യകുമാർ യാദവ് സെഞ്ച്വറി നേടിയതും ആ മത്സരത്തിലായിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ വളരെയധികം വലിയ സമ്മർദ്ദത്തോടെയാണ് ഇന്ത്യ കളിച്ചത്. ആ കളിയിൽ പേടിയില്ലാതെ കളിക്കുവാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഇന്ത്യയെ ബാക്ക് ഫൂട്ടിലാക്കിയത് മത്സരത്തിൽ പരാജയപ്പെട്ടാൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വരുന്ന കാര്യങ്ങളായിരുന്നു. ഇത് കാരണമാണ് അവർ പഴയ ഡിഫൻസീവ് സ്റ്റൈലിലേക്ക് പോയത്.”- നാസർ ഹുസൈൻ പറഞ്ഞു.