ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്ലില രൂക്ഷമായി വിമർശിച്ച് മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ രംഗത്തെത്തിയത് ഏറെ വിവാദം സൃഷ്ഠിച്ചിരുന്നു. ദിവസങ്ങൾ മുൻപ് ഒരു അഭിമുഖത്തിലാണ് സ്റ്റെയ്ൻ മറ്റ് ലീഗുകളെക്കാൾ പണത്തിന് മാത്രമാണ് ഐപിഎല്ലിൽ പ്രാധാന്യം എന്ന് അഭിപ്രായപ്പെട്ടത് .താരത്തിന്റെ പരാമർശത്തിൽ എതിർപ്പുമായി ഒട്ടേറെ ക്രിക്കറ്റ് പ്രേമികൾ രംഗത്ത് വന്നിരുന്നു .
എന്നാൽ ഇപ്പോൾ ഐപിഎല്ലില്‍ ക്രിക്കറ്റിനെക്കാള്‍ പ്രാധാന്യം പണത്തിനാണെന്നും എല്ലാവരും പണത്തിന് പിന്നാലെയാണെന്നുമുള്ള പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. മറ്റ് കളിക്കാരുടേതുപോലെ തന്‍റെ കരിയറിലും ഐപിഎല്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ലീഗിനെ ഇകഴ്ത്തി കാട്ടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പുതിയ ട്വീറ്റില്‍ സ്റ്റെയ്ന്‍ വ്യക്തമാക്കി.
തന്‍റെ പരമാര്‍ശം ആരെയെങ്കിലും അസ്വസ്ഥരാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ചിലര്‍ തന്‍റെ വാക്കുകളെ ഒരുപാട് തെറ്റായി വ്യാഖ്യാനിച്ചതിനാലാണ് വിശദീകരണം നല്‍കുന്നതെന്നും സ്റ്റെയ്ന്‍ ട്വീറ്റിൽ വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ വിരാട് കോലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം അംഗമായിരുന്ന സ്റ്റെയ്ന് കാര്യമായ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. ലഭിച്ച അവസരങ്ങളില്‍ സ്റ്റെയ്ന്‍ നിരാശപ്പെടുത്തുകയും ചെയ്തു.ബൗളിങ്ങിൽ ഒരുപാട് റൺസ് വഴങ്ങിയ താരം ഇത്തവണത്തെ ഐപിഎല്ലിൽ പങ്കെടുക്കില്ല എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു .
ഐപിഎല്ലില്‍ കളിക്കുന്നതിനെക്കാള്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഗുണകരമാകുന്നത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗും പോലെയുള്ള ചെറുകിട ടി20 ലീഗുകളില്‍ കളിക്കുന്നതാണെന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞത് . പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്‍റെ താരമാണ് ഡെയ്ൽ സ്റ്റെയ്ന്‍ .