ഐസിസി ടി:20 റാങ്കിങ്‌സ് : രണ്ടാം സ്ഥാനം നഷ്ടപ്പെടുത്താതെ രാഹുൽ -വീണ്ടും റാങ്കിങ്ങിൽ മുന്നേറി കിംഗ് കോഹ്ലി

IMG 20210304 081409

ഏറ്റവും പുതിയ ടി:20 റാങ്കിങ്‌സ് പുറത്തുവിട്ട് ഐസിസി .പുതുക്കിയ  ടി:20 ബാറ്റിംഗ് റാങ്കിംഗില്‍  തന്റെ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി ഇന്ത്യയുടെ ഓപ്പണർ  കെ എല്‍ രാഹുല്‍. 816 റേറ്റിംഗ് പോയന്‍റുമായാണ് രാഹുല്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. അതേസമയം, ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആറാം സ്ഥാനത്തേക്ക് കുതിച്ചു .

ഓസ്ട്രേലിയക്കെതിരായ ട്വന്റി : ട്വന്റി  പരമ്പരയിലെ  സ്ഥിരതയാർന്ന ബാറ്റിംഗ്  പ്രകടനത്തോടെ ന്യൂസിലന്‍ഡിന്‍റെ ഡേവൊണ്‍ കോണ്‍വെ 46 സ്ഥാനങ്ങള്‍ ഉയര്‍ന്ന്  റാങ്കിങ്ങിൽ പതിനേഴാം സ്ഥാനത്തേക്ക് എത്തിയപ്പോൾ  ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തെത്തി. നേരത്തെ ഇരുവരെയും ഐപിൽ താരലേലത്തിൽ ഒരു ടീമും സ്‌ക്വാഡിൽ എത്തിച്ചിരുന്നില്ല .

അതേസമയം ടി:20 ബാറ്റിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്‍റെ ഓപ്പണർ  ഡേവിഡ് മലന്‍ 915 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. രാഹുലും കോലിയും മാത്രമാണ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല എന്നതാണ് കൗതുകപരമായ കാര്യം .
ടെസ്റ്റ് പരമ്പരക്ക് ശേഷം 5 മത്സരങ്ങൾ ഉൾപ്പെടുന്ന ടി:20 പരമ്പര ഇംഗ്ലണ്ട് എതിരെ ആരംഭിക്കുവാനിരിക്കെ റാങ്കിങ്ങിൽ മികവ് പുലർത്താം എന്ന കണക്കുകൂട്ടലിലാണ് ടീം ഇന്ത്യ .

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

ഐസിസി ടി:20 ബൗളിംഗ് റാങ്കിങ് പരിശോധിച്ചാൽ അഫ്ഗാന്‍റെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. പന്ത്രണ്ടാം സ്ഥാനത്തുള്ള വാഷിംഗ്ടണ്‍ സുന്ദറാണ് ബൗളിംഗ് റാങ്കിംഗില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ജസ്പ്രീത് ബുമ്ര പതിനാറാമതും  ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹല്‍ ഇരുപതിനാലാമതുമാണ് .

Scroll to Top