ഏകദിനത്തിൽ നാലമതോ അഞ്ചാമതോ ബാറ്റ് ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ടി20യില്‍ ടോപ്പ് ഓഡറില്‍ കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത് ബുധനാഴ്ച പറഞ്ഞു. നിലവില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മോശം ഫോമിലൂടെയാണ് റിഷഭ് പന്ത് കടന്നു പോകുന്നത്. ടെസ്റ്റിൽ മികച്ച റെക്കോർഡുള്ള താരത്തിന് അത് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അതേ പ്രകടനം നിലനിര്‍ത്താനാകുന്നില്ലാ.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ഏകദിനത്തിന് മുന്നോടിയായാണ് റിഷഭ് പന്തിന്റെ പരാമർശം. പരമ്പരയിലെ വിക്കറ്റ് കീപ്പറായ താരം ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്.
“എനിക്ക് ടി20യില്‍ ടോപ്പ് ഓഡറില്‍ ബാറ്റ് ചെയ്യാനും കൂടാതെ ഏകദിനത്തിൽ 4-ലും 5-ലും ബാറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ടെസ്റ്റിൽ ഞാൻ 5-ാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത. വ്യത്യസ്‌തമായി ബാറ്റിംഗ് പൊസിഷനുകളില്‍ ഗെയിം പ്ലാന്‍ മാറും. എന്നാൽ അതേ സമയം, ടീമിന് ഏറ്റവും മികച്ചത് എന്താണെന്നും കളിക്കാരന് എവിടെയാണ് കൂടുതൽ സംഭാവന ചെയ്യാൻ കഴിയുകയെന്നും കോച്ചും ക്യാപ്റ്റനും ചിന്തിക്കുന്നു. എനിക്ക് എവിടെ അവസരം ലഭിച്ചാലും എന്റെ പരമാവധി ചെയ്യാൻ ഞാൻ ശ്രമിക്കും,” പന്ത് മൂന്നാം ഏകദിനത്തിന് മുന്നോടിയായി പറഞ്ഞു.
മറ്റ് രണ്ട് ഫോർമാറ്റുകളെ അപേക്ഷിച്ച് ടെസ്റ്റ് റെക്കോർഡ് എങ്ങനെയുണ്ടെന്ന് ഹര്‍ഷ ഭോഗ്ല ചോദിച്ചു. റിഷഭ് പന്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു: “സർ, റെക്കോർഡ് ഒരു നമ്പർ മാത്രമാണ്. എന്റെ വൈറ്റ്-ബോൾ നമ്പറുകൾ അത്ര മോശമല്ലാ.”
തന്റെ വൈറ്റ് ബോൾ റെക്കോർഡ് മോശമാണെന്ന് താൻ വിശേഷിപ്പിക്കുന്നില്ലെന്ന് ഹർഷ ഭോഗ്ലെ ചൂണ്ടിക്കാണിച്ചപ്പോൾ പന്ത് പറഞ്ഞു: “താരതമ്യത്തിന് ഇപ്പോൾ അർത്ഥമില്ല, എനിക്ക് 24-25 വയസ്സ് മാത്രമേ പ്രായമുള്ളൂ. നിങ്ങൾക്ക് താരതമ്യം ചെയ്യണമെങ്കിൽ, എനിക്ക് 30-32 വയസ്സുള്ളപ്പോൾ നിങ്ങൾക്കത് ചെയ്യാൻ കഴിയും. അതിനുമുമ്പ്, താരതമ്യം എനിക്ക് അർത്ഥമാക്കുന്നില്ല.” റിഷഭ് പന്ത് മറുപടി പറഞ്ഞു.