മധ്യനിര ബാറ്റിംഗ് മറന്നു. പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ച് വാഷിങ്ങ് ടണ്‍ സുന്ദര്‍

ezgif 5 e9112d228e

ന്യൂസിലന്‍റിനെതിരെയുള്ള അവസാന ഏകദിന മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 47.3 ഓവറില്‍ 219 റണ്‍സില്‍ എല്ലാവരും പുറത്തായി. 51 റണ്‍സ് നേടിയ വാഷിങ്ങ് ടണ്‍ സുന്ദറാണ് ടോപ്പ് സ്കോറര്‍.

ആദ്യ വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിചേര്‍ത്തു ശുഭ്മാന്‍ ഗില്ലാണ് (13) ആദ്യം മടങ്ങിയത്. പിന്നാലെ ക്യാപ്റ്റന്‍ ശിഖാര്‍ ധവാനും (28) മടങ്ങി. മൂന്നാമനായി എത്തിയ ശ്രേയസ്സ് അയ്യര്‍ (49) പിടിച്ചു നിന്നെങ്കിലും മധൃനിരയില്‍ റിഷഭ് പന്തും (10) സൂര്യകുമാര്‍ യാദവും (6) ദീപക്ക് ഹൂഡയും നിരാശപ്പെടുത്തി (12)

ezgif 5 515f0bf41a

ദീപക്ക് ചഹര്‍ രണ്ട് സിക്സടിച്ച് മികച്ച തുടക്കം ലഭിച്ചെങ്കിലും വാഷിങ്ങ്ടണ്‍ സുന്ദറിനു പിന്തുണ നല്‍കാനാവതെ പുറത്തായി. ചഹലും (22 പന്തില്‍ 8) വാഷിങ്ങ് ടണ്‍ സുന്ദറും ചേര്‍ന്നാണ് ഇന്ത്യയെ 200 കടത്തിയത്. അര്‍ഷദീപ് സിങ്ങ് 9 റണ്‍സ് നേടി പുറത്തായി. 64 പന്തില്‍ 5 ഫോറും 1 സിക്സുമായി 51 റണ്‍സ് നേടിയ സുദറാണ് അവസാനമായി പുറത്തായത്.

ezgif 5 4856710e2d

ന്യൂസിലന്‍റിനായി ആദം മില്‍നയും ഡാരില്‍ മിച്ചലും 3 വിക്കറ്റ് വീതം വീഴ്ത്തി. ടിം സൗത്തി 2 ഉം ഫെര്‍ഗൂസന്‍, സാന്‍റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

ഏകദിന പരമ്പരയിലെ ആദ്യ മത്സരം ന്യൂസീലന്‍ഡ് ജയിച്ചു. രണ്ടാം മത്സരം മഴ മുടക്കി. ഇതോടെ ഇന്ത്യ പരമ്പരയില്‍ 0-1ന് പിന്നിലാണ്.

Scroll to Top