2021 ടി20 ലോകകപ്പില്‍ പന്തെറിയാന്‍ സാധിക്കാതിരുന്നതിനാല്‍ വന്‍ വിമര്‍ശനങ്ങളാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ നേരിടേണ്ടി വന്നത്. ഈ വിമര്‍ശനങ്ങള്‍ക്കെതിരെ ഇപ്പോള്‍ പ്രതികരിക്കുകയാണ് ഈ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍. ടൂര്‍ണമെന്‍റില്‍ ഓള്‍റൗണ്ടായാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ ഇടം നേടിയെങ്കിലും ആകെ നാലോവര്‍ മാത്രമാണ് താരത്തിനു എറിയാന്‍ സാധിച്ചത്. ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് സ്റ്റേജിനപ്പുറം കടക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ലാ.
ബാറ്ററായിട്ടാണ് ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ കളിയില്‍ പന്തെറിയാന്‍ കഠിന ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചിരുന്നില്ല. രണ്ടാം മത്സരത്തില്‍ പന്തെറിയേണ്ടതായി വന്നു. ഓള്‍ റൗണ്ടറായി കളിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം. എല്ലാം എപ്പോഴും ശെരിയായിക്കൊള്ളണമെന്നില്ല. ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷ തോന്നുന്നുണ്ട്. കാര്യങ്ങളുടെ ഗതി എങ്ങനെയാണെന്ന് കണ്ടറിയേണ്ടതുണ്ട്”-പാണ്ഡ്യ വ്യക്തമാക്കി.
ഓസ്ട്രേലിയയില്‍ വച്ച് നടക്കുന്ന ടി20 ലോകകപ്പാണ് ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ലക്ഷ്യം. അതിനുള്ള കഠിന പരിശ്രമത്തിലാണ് താരമിപ്പോള്‍. ലോകകപ്പാണ് ഇപ്പോൾ പാണ്ഡ്യയുടെ ലക്ഷ്യം. ഇന്ത്യക്ക് വേണ്ടി ലോകകപ്പ് ജയിക്കുകയെന്നത് സ്വപ്‌നമാണെന്നും പാണ്ഡ്യ കൂട്ടിച്ചേർത്തു. ലോകകപ്പ് തന്നെ സംബന്ധിച്ചിടത്തോളം അഭിമാനവും സന്തോഷവും തരുന്നതായിരിക്കുമെന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു.

നേരത്തെ ഫിറ്റ്നെസ് പ്രശ്നങ്ങള്‍ കാരണം ഐപിഎല്ലിലെ അടുത്ത സീസണിനു മുന്നോടിയായി ഹാര്‍ദ്ദിക്ക് പാണ്ട്യയയെ ടീമില്‍ നിലനിര്‍ത്തിയിരുന്നില്ലാ. എന്നാല്‍ ഐപിഎല്ലിലെ പുതിയ ടീമായ അഹമ്മദാബാദ് 15 കോടി രൂപക്ക് ക്യാപ്റ്റനായാണ് ടീമില്‍ എത്തിച്ചിരിക്കുന്നത്.