കോടികൾ അവൻ നേടും :വമ്പൻ പ്രവചനവുമായി മുൻ താരം

images 2022 01 27T093631.267

ഐപിൽ മെഗാതാരലേലത്തെ കുറിച്ച് ചർച്ചകൾ ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ നടക്കുമ്പോൾ ലേലത്തിനായുള്ള താരങ്ങളുടെ അന്തിമ പട്ടിക ഇന്നാണ് പുറത്തുവന്നത്.590 താരങ്ങൾ സ്ഥാനം നേടിയ അന്തിമ പട്ടികയിൽ നിന്നുമാണ്‌ 10 ടീമുകൾ അവരുടെ സ്‌ക്വാഡിലേക്ക് ഇഷ്ട താരങ്ങളെ ലേലം വിളിക്കുക. അണ്ടർ 19 ടീമിലെ അടക്കം ചില യുവ താരങ്ങളെ വമ്പൻ തുകക്ക് ടീമുകൾ നോട്ടമിടുമ്പോൾ ആരാകും ഇത്തവണ ലേലത്തിലെ തന്നെ സർപ്രൈസ് സെലക്ഷനെന്നത് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.കഴിഞ്ഞ സീസണിൽ വരെ ചെന്നൈ സൂപ്പർ കിങ്‌സ് ടീം അംഗമായിരുന്ന പേസർ ദീപക് ചഹാർ ഇത്തവണ എല്ലാവരിലും അമ്പരപ്പ് സൃഷ്ടിക്കുന്ന തുക സ്വന്തമാക്കുമെന്ന് പറയുകയാണ് ആകാശ് ചോപ്ര. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങാൻ കഴിയുന്ന ദീപക് ചഹാർ ടീമുകളുടെ എല്ലാം നിർണായക താരമായി മാറുമെന്ന് പ്രവചിക്കുകയാണ് ആകാശ് ചോപ്ര

“വരാനിരിക്കുന്ന മെഗാതാരാലേലത്തിൽ എനിക്ക് ഉറപ്പുണ്ട് എല്ലാ ടീമുകളും തന്നെ ദീപക് ചഹാറിനായി എത്തും. മൂന്ന് ഓവർ മിനിമം ന്യൂബോളിൽ ഭംഗിയായി ബൗൾ ചെയ്യാൻ ദീപക് ചഹാറിന് സാധിക്കും. ഒപ്പം ടോപ് ഓർഡർ വിക്കറ്റുകൾ എല്ലാം വീഴ്ത്താൻ അദ്ദേഹം മിടുക്കനാണ്.ഈ കാര്യങ്ങൾ എല്ലാം നോക്കുമ്പോൾ മിക്ക ടീമുകലെ അദ്ദേഹത്തിനായി രംഗത്ത് എത്താനാണ് സാധ്യത.കൃത്യതയോടെ ന്യൂബോളിൽ പന്തെറിയുന്ന ദീപക് ചഹാറുടെ മിടുക്ക് തന്നെയാണ് ഏറ്റവും സ്പെഷ്യൽ കാര്യം. അതാണ്‌ അദ്ദേഹത്തെ എല്ലാ ഐപിൽ ടീമുകൾക്കിടയിലും തന്നെ പ്രധാനിയായി മാറ്റുന്നത് “ആകാശ് ചോപ്ര വാചാലനായി.

See also  "ആ പഞ്ചാബ് താരത്തിന്റെ പ്രകടനം എന്നെ ഞെട്ടിച്ചു.. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് അവൻ"- തുറന്ന് പറഞ്ഞ് പാണ്ഡ്യ.
333631

അതേസമയം ദീപക് ചഹാറിനെ പോലെ ന്യൂബോളിൽ വിക്കറ്റുകൾ വീഴ്ത്താനുള്ള കഴിവ് ഇന്ന് പല ഇന്ത്യൻ ബൗളർമാരിൽ വിരളമെന്നാണ് മുൻ ഇന്ത്യൻ താരത്തിന്റെ നിരീക്ഷണം. “ഇത്തവണ ഏത് ടീം ദീപക് ചഹാറിനെ ലക്ഷ്യമിട്ടാലും നല്ല പണം ചിലവഴിക്കേണ്ടി വരുമെന്നത് തീർച്ച. അദ്ദേഹം ബാറ്റിങ് വളരെ മികച്ചതാണ്. അത് നമ്മൾ കണ്ടതാണ്‌. അഹമദാബാദ്, ലക്ക്നൗ ടീമുകൾക്ക് പുറമേ ചെന്നൈ സൂപ്പർ കിങ്‌സ് ടീമും ദീപക്കിനെ നേടാൻ എത്തുമെന്നത് തീർച്ച “ആകാശ് ചോപ്ര അഭിപ്രായം വ്യക്തമാക്കി.

Scroll to Top