കോഹ്ലിയെ ഞാന്‍ ആരാധിക്കുന്നു. അദ്ദേഹം ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍

Shaheen Afdridi and Virat Kohli

2021 ലെ ഐസിസിയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയത് പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയാണ്. 2021 ലാണ് പാക്കിസ്ഥാന്‍ ആദ്യമായി ഇന്ത്യക്കെതിരെ ഒരു ലോകകപ്പ് മത്സരത്തില്‍ വിജയം നേടിയത്. അന്ന് പാക്കിസ്ഥാനു മികച്ച തുടക്കം നല്‍കിയത് പേസര്‍ ഷഹീന്‍ അഫ്രീദിയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ ടോപ്പ് ഓഡര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, കെല്‍ രാഹുല്‍, വീരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകള്‍ നേടിയത് എങ്ങനെ എന്ന് വെളിപ്പെടുത്തുകയാണ് പാക്കിസ്ഥാന്‍ പേസര്‍. രോഹിതിനെ ഗോള്‍ഡന്‍ ഡക്കില്‍ പുറത്താക്കിയപ്പോള്‍, രാഹുലിനെ പുറത്താക്കിയ പന്തായിരുന്നു അതി മനോഹരം. ഡെത്ത് ഓവറിലായിരുന്നു വീരാട് കോഹ്ലിയുടെ വിക്കറ്റ് വീണത്.

329232

രോഹിത്, രാഹുൽ, കോഹ്‌ലി എന്നിവരാണ് അവരുടെ മികച്ച ബാറ്റർമാര്‍. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റർമാർ. കോഹ്ലിയാണ് അവരുടെ നട്ടെല്ല്. അവരെ പുറത്താക്കിയാൽ മധ്യനിരക്ക് ബുദ്ധിമുട്ടാകും. അവരിൽ ഒരാള്‍ക്ക് ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചാല്‍, പിന്നീട് ബാറ്റ് ചെയ്യാൻ വരുന്നവർക്ക് ഇത് എളുപ്പമാകും. ആ മത്സരത്തിൽ എനിക്ക് കുറച്ച് സ്വിംഗ് കിട്ടുന്നുണ്ടായിരുന്നു, എന്തായാലും ടീം എന്നിൽ നിന്നും വിക്കറ്റും പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് രോഹിത് ശർമ്മയ്ക്കും കെ എൽ രാഹുലിനും അത്തരത്തിൽ പിച്ച് ചെയ്യാൻ ശ്രമിച്ചു, ഇരുവരേയും പുറത്താക്കാനും എനിക്ക് സാധിച്ചു. ” ഷഹീൻ അഫ്രീദി പറഞ്ഞു.

Read Also -  പ്ലേയോഫ് സ്വപ്നം കണ്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. പോയിന്‍റ് പട്ടികയില്‍ അഞ്ചാമത്.

49 പന്തില്‍ 57 റണ്‍സ് നേടിയാണ് വീരാട് കോഹ്ലി പുറത്തായത്. കോഹ്ലിയ്ക്കെതിരെ വേഗത്തിലോ നേരെയോ പന്തെറിഞ്ഞിരുന്നുവെങ്കില്‍ കോഹ്ലി റണ്‍സ് നേടുവാന്‍ ഫ്ളിക് ചെയ്യുകയോ പുള്‍ ചെയ്യുകയോ ചെയ്താനേ അതിനാല്‍ കാര്യങ്ങള്‍ അല്‍പ്പം മിക്സ് ചെയ്തുകൊണ്ട് സ്ലോ ബൗണ്‍സര്‍ എറിയാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെയെങ്കില്‍ ലെഗ് സൈഡ് ബൗണ്ടറി ലക്ഷ്യമിടുന്നത് അവന് ബുദ്ധിമുട്ടായിരിക്കും. ഭാഗ്യവശാല്‍ പന്ത് ഗ്രിപ്പ് ചെയ്യുകയും കോഹ്ലി പുറത്താവുകയും ചെയ്തു. ഒരുപക്ഷേ എന്‍റെ സമയം നല്ലതായിരുന്നിരിക്കാം. ” ഷഹീന്‍ അഫ്രീദി പറഞ്ഞു. വീരാട് കോഹ്ലിയെ താന്‍ ആരാധിക്കുന്നുണ്ടെന്നും അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് എന്ന് പറയുകയും ചെയ്തു.

329257

നിശ്ചിത 20 ഓവറില്‍ 151 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗില്‍ രണ്ട് ഓവര്‍ ബാക്കി നില്‍ക്കേ വിക്കറ്റ് നഷ്ടപ്പെടാതെ പാക്കിസ്ഥാന്‍ വിജയം നേടിയെടുത്തു.

Scroll to Top