അടുത്ത സീസണിലെ ഐപിഎല്ലിലെ ആദ്യ താര കൈമാറ്റം നടന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്നും മുംബൈ ഇന്ത്യൻസ് ആണ് ആദ്യ ട്രേഡിങ് നടത്തിയത്. ഓസ്ട്രേലിയൻ സൂപ്പർതാരം ജേസൺ ബെഹ്രൻഡോഫിനെയാണ് മുംബൈ സ്വന്തമാക്കിയത്. 75 ലക്ഷം രൂപക്കാണ് ഓസ്ട്രേലിയൻ സൂപ്പർതാരത്തെ ബാംഗ്ലൂരിൽ നിന്നും മുംബൈ ടീമിലെത്തിച്ചത്.
ഇത് ആദ്യമായില്ല ജേസൺ മുംബൈക്ക് വേണ്ടി കളിക്കുന്നത്. 2018 സീസണിലും ഓസ്ട്രേലിയൻ സൂപ്പർതാരം മുംബൈ ഇന്ത്യൻസിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ബാംഗ്ലൂരിന് വേണ്ടി കളിച്ച താരം അതിനു മുമ്പ് കളിച്ചത് ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടിയായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി 9,20-20 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.
7 വിക്കറ്റുകൾ സ്വന്തമാക്കിയ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം 21 റൺസ് വിട്ടു കൊടുത്ത് നാലു വിക്കറ്റ് നേടിയതാണ്. മുംബൈ ഇന്ത്യൻസിനു വേണ്ടി മുൻപ് കളിച്ചപ്പോൾ അഞ്ചു മത്സരങ്ങളിൽ നിന്ന് അഞ്ചു വിക്കറ്റ് ആക്കിയിരുന്നു. മുംബൈയുടെ ഏറ്റവും മോശം സീസണുകളിൽ ഒന്നായിരുന്നു കഴിഞ്ഞ വർഷത്തേത്. അഞ്ചു തവണ ഐപിഎൽ കിരീടം നേടിയ മുംബൈ കഴിഞ്ഞ തവണ പോയിന്റ് പട്ടികയിൽ അവസാനക്കാരായാണ് സീസൺ അവസാനിപ്പിച്ചത്.
കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്നും വെറും നാല് വിജയമാണ് രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഇത്തവണ ശക്തമായി തിരിച്ചുവരാൻ ആയിരിക്കും മുംബൈ ഇന്ത്യൻസ് ശ്രമിക്കുക. അതേ സമയം ഇത്തവണത്തെ മിനി ഓക്ഷൻ അടുത്തമാസം നടക്കും.