വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു വമ്പന്‍ വിജയം. വെടിക്കെട്ട് പ്രകടനവുമായി രോഹന്‍ കുന്നുമ്മല്‍

വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ കേരളത്തിനു വിജയം. അരുണാചല്‍ പ്രദേശിനെതിരെ 9 വിക്കറ്റിന്‍റെ വിജയമാണ് കേരളം നേടിയത്. അരുണാചല്‍ പ്രദേശ് ഉയര്‍ത്തിയ 103 റണ്‍സ് വിജയലക്ഷ്യം 10.3 ഓവറില്‍ മറികടന്നു. സ്കോര്‍ – അരുണാചല്‍ 102(3.46) കേരളം 105/1(10.3)

ടി20 ശൈലിയില്‍ ബാറ്റ് വീശിയ രോഹന്‍ കുന്നുമലാണ് കേരളത്തിനു വമ്പന്‍ വിജയം നേടി കൊടുത്തത്. 28 പന്തില്‍ 13 ഫോറും 3 സിക്സുമായി 77 റണ്‍സാണ് രോഹന്‍ നേടിയത്. 275 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. രാഹുല്‍ 26 റണ്‍സ് നേടി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അരുണാചല്‍ പ്രദേശിനു തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 59 റണ്‍സ് നേടിയ രോഹിതും കേരള ബോളര്‍മാര്‍ വഴങ്ങിയ 24 വൈഡുമാണ് രണ്ടക്കം കടന്നത്.

കേരളത്തിനായി ബേസില്‍ 4 വിക്കറ്റും സിജോമോന്‍ 3 വിക്കറ്റും വീഴ്ത്തി. നവംബര്‍ 15 ന് ഗോവക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.