ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വാശിയേറിയ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈക്ക് നേടാനായത് വെറും 97 റണ്‍സ് മാത്രം. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സ് 16ാം ഓവറില്‍ തന്നെ ചെന്നൈയുടെ എല്ലാ വിക്കറ്റും വീഴ്ത്തി. ഡാനിയല്‍ സാംസ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീണ ചെന്നൈക്ക് പിന്നീട് ഒരു തിരിച്ചു വരവ് സാധ്യമായിരുന്നില്ലാ.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് മഹേന്ദ്ര സിങ്ങ് ധോണി വിക്കറ്റ് കാത്തു സൂക്ഷിക്കുന്നുണ്ടായിരുന്നു. നല്ല ബോളുകളെ ബഹുമാനിച്ചും മോശം പന്തുകളെ ശിക്ഷിച്ചും ധോണി സ്കോര്‍ ബോര്‍ഡ് ഉയര്‍ത്തി. പക്ഷേ പിന്തുണ നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ലാ.
16ാം ഓവറില്‍ ഫോറും സിക്സും നേടി ധോണി നില്‍ക്കുകയായിരുന്നു. അവസാന പന്തില്‍ സിംഗിള്‍ ഇട്ട് അടുത്ത ഓവറില്‍ സ്ട്രൈക്ക് ചെയ്യാനായിരുന്നു ധോണയുടെ പ്ലാന്‍. 24 പന്തുകള്‍ ബാക്കി നില്‍ക്കേ ധോണി മാത്രമായിരുന്നു പ്രോപ്പര്‍ ബാറ്റര്‍. മറു വശത്ത് മുകേഷ് ചൗധരിയും.
മെറിഡത്തിന്‍റെ ബോളില്‍ ബാറ്റില്‍ കൊണ്ടില്ലെങ്കിലും റണ്ണിനായി ധോണി ഓടി. എന്നാല്‍ ഇഷാന്‍ കിഷന്‍റെ ത്രോ സ്റ്റംപില്‍ കൊണ്ടപ്പോള്‍ മുകേഷ് ചൗധരി ഫ്രേമില്‍ പോലും ഉണ്ടായിരുന്നില്ലാ. ധോണിയുടെ സ്മാര്‍ട്ട്നെസ് തിരിച്ചടിക്കുന്നതാണ് കണ്ടത്.
മത്സരത്തില്‍ 33 പന്തില്‍ 4 ഫോറും 2 സിക്സുമായി 36 റണ്‍സാണ് നേടിയത്. 24 ബോളുകള്‍ കൂടി നേരിട്ടിരുന്നെങ്കില്‍ ഭേദപ്പെട്ട സ്കോറിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സിനു എത്താന്‍ സാധിക്കുമായിരുന്നു.