റിസള്‍ട്ടിനെ പറ്റി നിങ്ങള്‍ ആലോചിക്കണ്ട ; ധോണി പറഞ്ഞ വാക്കുകള്‍

Ms dhoni and Mukesh choudhar scaled

2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് പുറത്തായി. മുംബൈക്കെതിരെയുള്ള പോരാട്ടത്തില്‍ 5 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് ചെന്നൈ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സ് 16 ഓവറില്‍ 97 റണ്‍സിനു എല്ലാവരും പുറത്തയി.

33 പന്തില്‍ 36 റണ്‍സ് നേടി പുറത്താകതെ നിന്ന ധോണിയാണ് ചെന്നൈ ടോപ്പ് സ്കോറര്‍. മുംബൈ ഇന്ത്യന്‍സ് അനായാസം വിജയം നേടും എന്ന് തോന്നിച്ചെങ്കിലും പവര്‍പ്ലേയില്‍ അതി ഗംഭീരമായി ചെന്നൈ ബോളര്‍മാര്‍ എറിഞ്ഞു. മുകേഷ് ചൗധരിയും സിമ്രജീത്ത് സിങ്ങും 33 ന് 4 എന്ന നിലയിലേക്ക് മുംബൈയെ വീഴ്ത്തിയിരുന്നു. തിലക് വര്‍മ്മ (34) ഹൃഥിക്ക് (18) എന്നിവര്‍ ചേര്‍ന്ന് മുംബൈയെ വിജയത്തില്‍ എത്തിച്ചു.

91355d60 c84b 4e0a 9a1c 85f39faf98ee

മത്സര ശേഷം മികച്ച പ്രകടനം നടത്തിയ ചെന്നൈ ബോളര്‍മാരെ മഹേന്ദ്ര സിങ്ങ് ധോണി പ്രശംസിച്ചു.” വിക്കറ്റ് എങ്ങനെയായാലും 130ൽ താഴെയുള്ള ടോട്ടല്‍ പ്രതിരോധിക്കാൻ പ്രയാസമാണ്. കളിയുടെ റിസള്‍ട്ട് മറന്ന്  എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്. രണ്ട് യുവ ഫാസ്റ്റ് ബൗളർമാരും നന്നായി പന്തെറിഞ്ഞു ”

See also  അവന്‍ ലോകകപ്പ് കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാവും : ജയ് ഷാ
de7701e9 fdf6 4de8 a0ee a030b1f8a5c8

‘2അവരുടെ സംബന്ധിച്ചിടത്തോളം, ഇതുപോലുള്ള ഒരു മത്സരങ്ങള്‍ അവരെ ശരിക്കും സഹായിക്കുമെന്ന് എനിക്ക് തോന്നുന്നു. അവർ സ്വയം വിശ്വസിക്കാൻ തുടങ്ങുന്ന ഒരു കാര്യമാണിത്. ഇത്തരത്തിലുള്ള മനോഭാവം ഓരോ മത്സരവും തുടങ്ങുമ്പോഴും ആവശ്യമാണ്, അതാണ് ഏറ്റവും ചെറിയ ഫോർമാറ്റിൽ വേണ്ടത്. ”

de7701e9 fdf6 4de8 a0ee a030b1f8a5c8

ഫാസ്റ്റ് ബോളര്‍മാരുടെ ഒരു ബെഞ്ച് സ്ട്രങ്ങ്ത് ചെന്നൈക്ക് ഇതുവരെ ഉണ്ടായിട്ടില്ലാ എന്നും ധോണി പറഞ്ഞു. വരുന്ന സീസണില്‍ ശുഭ പ്രതീക്ഷയും ധോണി പങ്കുവച്ചു. ” ഫാസ്റ്റ് ബൗളർമാർ, ഇരുവരും ( മുകേഷ് ചൗധരിയും സിമ്രജീത്ത് സിങ്ങ് ) നന്നായി പന്തെറിയുന്നത് വലിയ പോസിറ്റീവാണ്. അടുത്ത സീസണിൽ രണ്ട് ഫാസ്റ്റ് ബൗളർമാർ ( ദീപക്ക് ചഹറും ആദം മില്‍നയും ) കൂടി വരുമെന്ന കാര്യം മറക്കരുത്. ” ധോണി പറഞ്ഞു.

Scroll to Top