ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറ്റവുമായി ഇന്ത്യന്‍ താരങ്ങള്‍. പുതുക്കിയ ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും മുന്നേറ്റമുണ്ടക്കി. ഈ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ആദ്യ പത്തിലുള്ളത്. സൗത്താഫ്രിക്കന്‍ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത വിരാട് കോഹ്ലി മൂന്ന് സ്ഥാനം മുന്നേറി ആറാമത് എത്തി. അതേ സമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 4 സ്ഥാനങ്ങള്‍ മുന്നേറിയാണ് പത്താമത് എത്തിയത്.
Pos | Team | Player | Rating |
---|---|---|---|
01 | NZ | Kane Williamson | 864 |
02 | ENGLAND | Joe Root | 859 |
03 | AUSTRALIA | Steve Smith | 818 |
04 | AUSTRALIA | Marnus Labuschagne | 802 |
05 | NEW ZEALAND | Daryl Mitchell | 786 |
06 | INDIA | Virat Kohli | 775 |
07 | ENGLAND | Harry Brook | 773 |
08 | PAKISTAN | Babar Azam | 768 |
09 | AUSTRALIA | Usman Khawaja | 764 |
10 | INDIA | Rohit Sharma | 748 |
മോശം പ്രകടനം തുടരുന്ന ബാബര്‍ അസം രണ്ട് സ്ഥാനങ്ങള്‍ വീണ് എട്ടാമത് എത്തിയപ്പോള്‍, തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ താരം മുഹമ്മദ് റിസ്വാന്‍ 10 സ്ഥാനം മുന്നേറ്റം നടത്തി. 16ാമതായി.
Pos | Team | Player | Rating |
---|---|---|---|
01 | INDIA | Ravichandran Ashwin | 863 |
02 | AUSTRALIA | Pat Cummins | 858 |
03 | SOUTH AFRICA | Kagiso Rabada | 851 |
04 | INDIA | Jasprit Bumrah | 787 |
05 | INDIA | Ravindra Jadeja | 774 |
06 | ENGLAND | Ollie Robinson | 762 |
07 | ENGLAND | James Anderson | 761 |
08 | AUSTRALIA | Josh Hazlewood | 761 |
09 | AUSTRALIA | Mitchell Starc | 753 |
10 | SRI LANKA | Prabath Jayasuriya | 751 |
ബോളിംഗില്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ് ഒന്നാമത്. ആദ്യ പത്തില്‍ ജസ്പ്രീത് ബുംറ (4) രവീന്ദ്ര ജഡേജ (5) എന്നിവരുണ്ട്. സൗത്താഫ്രിക്ക മണ്ണില്‍ കളം നിറഞ്ഞ മുഹമ്മദ് സിറാജ് 13 സ്ഥാനങ്ങള്‍ മുന്നേറി 17ാ മതായി. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ജഡേജക്കും അശ്വിനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങള്‍.
ടീം റാങ്കിങ്ങില്‍ ഓസ്ട്രേലിയ 121 റേറ്റിങ്ങ് പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 117 പോയിന്‍റുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.
Pos | Team | Rating |
---|---|---|
01 | AUSTRALIA | 121 |
02 | INDIA | 117 |
03 | ENGLAND | 115 |
04 | SOUTH AFRICA | 106 |
05 | NEW ZEALAND | 95 |
06 | PAKISTAN | 89 |
07 | SRI LANKA | 79 |
08 | WEST INDIES | 77 |
09 | BANGLADESH | 51 |
10 | ZIMBABWE | 32 |
11 | AFGHANISTAN | 10 |
12 | IRELAND | 0 |