ഇന്ത്യൻ പ്രീമിന്റെ 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസ് താരം മുഹമ്മദ് ഷാമി കളിക്കില്ല എന്ന് റിപ്പോർട്ടുകൾ. കണങ്കാലിനെറ്റ പരിക്ക് മൂലമാണ് ഷാമി ഐപിഎല്ലിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. യു കെയിൽ സർജറിക്കായി ഈ സമയത്ത് ഷാമി പുറപ്പെടുമെന്ന് ബിസിസിഐ ഉറവിടം പിടിഎ ന്യൂസിനോട് പറയുകയുണ്ടായി.
2023 ഏകദിന ലോകകപ്പിന്റെ സമയത്തായിരുന്നു ഷാമിക്ക് പരിക്കേറ്റത്. ശേഷം ഇന്ത്യക്കായോ ആഭ്യന്തര ക്രിക്കറ്റിലോ മുഹമ്മദ് ഷാമി കളിച്ചിട്ടില്ല. ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരത്തിലാണ് അവസാനമായി ഇന്ത്യൻ ടീമിൽ ഷാമി അണിനിരന്നത്. ശേഷമാണ് ഇപ്പോൾ ബിസിസിഐ വൃത്തം ഷാമി ഐപിഎല്ലിൽ നിന്ന് മാറിനിൽക്കും എന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.
“ജനുവരി അവസാന ആഴ്ച ഷാമി ലണ്ടനിലാണ് ഉണ്ടായിരുന്നത്. കണങ്കാലിന് ഇഞ്ചക്ഷനുകൾ എടുക്കാനും മറ്റുമായിയാണ് ഷാമി ലണ്ടനിലേക്ക് പുറപ്പെട്ടത്. ശേഷം മൂന്ന് ആഴ്ചകൾക്കകം തന്നെ ഷാമിക്ക് പരിശീലനത്തിലേക്ക് തിരികെയെത്താൻ സാധിക്കും എന്നാണ് കരുതിയിരുന്നത്.”
“എന്നാൽ കണങ്കാലിന് എടുത്ത ഇഞ്ചക്ഷൻ കൃത്യമായ രീതിയിൽ പ്രവർത്തിക്കാതെ വരികയും, ശേഷം വിദഗ്ധർ സർജറിക്ക് ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉടൻ തന്നെ ഷാമി യുകെയിലേക്ക് സർജറിക്കായി പുറപ്പെടും. അതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഷാമി കളിക്കാൻ സാധ്യതയില്ല.”- ഒരു സീനിയർ ബിസിസിഐ ഉറവിടം വ്യക്തമാക്കി.
ഇന്ത്യയുടെ 2023 ലോകകപ്പ് ക്യാമ്പയിനിലെ ഒരു പ്രധാന ഘടകം തന്നെയായിരുന്നു മുഹമ്മദ് ഷാമി ലോകകപ്പിൽ 24 വിക്കറ്റുകൾ ഇന്ത്യക്കായി മുഹമ്മദ് ഷാമി സ്വന്തമാക്കിയിരുന്നു. ടൂർണമെന്റീനിടെ പരിക്കേറ്റെങ്കിലും പിന്നീടും ഷാമി പ്രകടനങ്ങൾ തുടരുകയുണ്ടായി.
ശേഷം സമീപകാലത്ത് ഷാമിക്ക് അർജുന അവാർഡും ലഭിച്ചിരുന്നു. 229 ടെസ്റ്റ് വിക്കറ്റുകളും 195 അന്താരാഷ്ട്ര ഏകദിന വിക്കറ്റുകളും 24 ട്വന്റി20 വിക്കറ്റുകളുമാണ് ഷാമി തന്റെ കരിയറിൽ ഇതുവരെ നേടിയിട്ടുള്ളത്. എന്നാൽ പല സമയത്തും ഷാമിയെ പരിക്കു പിടികൂട്ടുന്നത് ഇന്ത്യയെ ബാധിച്ചിരുന്നു. എന്നാൽ ഷാമിയ്ക്ക് സർജറി നിർദ്ദേശിച്ചതിന് പിന്നാലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ മേൽ ആരോപണങ്ങളുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.
ഇത്രയും നാൾ ഷാമിയുടെ പരിക്ക് ഭേദമാകാൻ എൻസിഎ കാത്തിരുന്നത് ചോദ്യം ചെയ്യേണ്ടതാണ് എന്ന് ചില ആരാധക വൃന്തങ്ങൾ പറയുന്നു. ഷമിയുടെ കാര്യത്തിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി പൂർണമായും പരാജയപ്പെടുകയായിരുന്നു എന്നും ചിലർ സൂചിപ്പിക്കുകയുണ്ടായി.