മാജിക്‌ ക്യാപ്റ്റൻസിയുമായി വിരാട് കോഹ്ലി : കെണിയൊരുക്കി ഇംഗ്ലണ്ട് താരത്തെ വീഴ്ത്തി

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഏവരും കാത്തിരുന്ന ഇന്ത്യ :ഇംഗ്ലണ്ട് 5 മത്സര ടെസ്റ്റ് പരമ്പരക്ക്‌ ആവേശതുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിന് പക്ഷേ പ്രതീക്ഷിച്ച ഒരു തുടകമല്ല ലഭിച്ചത് എങ്കിലും നായകൻ റൂട്ട് കാഴ്ചവെച്ച ബാറ്റിങ് പ്രകടനം അവർക്ക് അനുഗ്രഹമായി മാറി. മത്സരത്തിൽ നാല് ഫാസ്റ്റ് ബൗളർമാരെ പരീക്ഷിച്ച ഇന്ത്യൻ ടീം സ്പിന്നർ അശ്വിനെ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയത് ശ്രദ്ധേയമായി.

എന്നാൽ ടോസ് നേടി ആദ്യമേ ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ തീരുമാനവും തെറ്റിച്ചാണ് സ്റ്റാർ പേസ് ബൗളർ ജസ്‌പ്രീത് ബുംറ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഓപ്പണർ റോറി ബെൺസിന്റെ വിക്കറ്റ് വീഴ്ത്തിയത് രണ്ടാം വിക്കറ്റ് ശേഷം മത്സരത്തിന്റെ ഇരുപത്തിയൊന്നാം ഓവറിൽ സിറാജ് വീഴ്ത്തിയെങ്കിലും ക്രിക്കറ്റ്‌ ആരാധകർ ഏവരും ഏറെ ചർച്ചയാക്കി മാറ്റുന്നത് മുഹമ്മദ്‌ ഷമി മത്സരത്തിൽ വീഴ്ത്തിയ ആദ്യ വിക്കറ്റാണ്.

മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഓപ്പണിങ് ബാറ്റ്‌സ്മാൻ ടോം സിബ്ലിയെ മനോഹര തന്ത്രമൊരുക്കിയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം വീഴ്ത്തിയത്. മത്സരത്തിൽ വളരെ ഏറെ വഴിത്തിരിവായിട്ടുള്ള ആ ഒരു വിക്കറ്റ് വീഴ്ത്തുവാൻ സഹായകമായി മാറിയത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസി മിക്കവാണ് എന്നും പല ആരാധകരും വിലയിരുത്തുന്നുണ്ട്. ടോം സിബ്ലിയെ ലെഗ് സൈഡിൽ കെണി ഒരുക്കിയാണ് ഷമിയും നായകൻ വിരാട് കോഹ്ലിയും വീഴ്ത്തിയത്.ലെഗ് സൈഡ് ട്രാപ്പിൽ വീണ സിബ്ലി 18 റൺസിലാണ് പുറത്തായത്. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിന്റെ ഇന്ത്യയിലെ ടെസ്റ്റ് പരമ്പരകളിൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച താരമാണ് സിബ്ലി.