കംഗാരുക്കളെ വീണ്ടും വീഴ്ത്തി ബംഗ്ലാ കടുവകള്‍

325338

ക്രിക്കറ്റ് ലോകത്തെ വീണ്ടും ഒരിക്കൽ കൂടി ഞെട്ടിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീം. ശക്തരായ ഓസ്ട്രേലിയക്ക്‌ എതിരെ രണ്ടാം ടി :20യിൽ 5 വിക്കറ്റ് വിജയം കരസ്ഥമാക്കിയാണ് ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്കും ഒപ്പം ക്രിക്കറ്റ്‌ ലോകത്തും ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീം കയ്യടികൾ സ്വീകരിക്കുന്നത്. ടി :20 ക്രിക്കറ്റിൽ ഓസ്ട്രേലിയക്ക്‌ എതിരെ ബംഗ്ലാദേശ് ടീം നേടുന്ന തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ ടി :20യിൽ ഓസ്ട്രേലിയക്ക്‌ എതിരെ 23 റൺസ് ജയമാണ് ഇന്നലെ ബംഗ്ലാദേശ് നേടിയത്.ഓസ്ട്രേലിയക്ക്‌ എതിരായ ടി :20 ക്രിക്കറ്റ്‌ ചരിത്രത്തിലെ ആദ്യ ജയം നേടിയ ബംഗ്ലാദേശ് ഇന്ന്‌ വീണ്ടും ആ ഒരു പ്രകടനം ആവർത്തിച്ചു. മത്സരത്തിൽ 121 റൺസ് മാത്രമാണ് ഓസ്ട്രേലിയൻ ടീമിന് അടിച്ചെടുക്കുവാൻ കഴിഞ്ഞത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ചതാണ് ഓസ്ട്രേലിയൻ ടീം എങ്കിലും അവർക്ക് ഇത്തവണയും പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കുവാൻ കഴിഞ്ഞില്ല. ഓസ്ട്രേലിയ ഉയർത്തിയ കുഞ്ഞൻ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ടീം വെറും 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി പതറിയ ബംഗ്ലാ teaminu കരുത്തായി മാറിയത് ഷാക്കിബ്, മെഹദി ഹസൻ എന്നിവരുടെ ബാറ്റിങ് പ്രകടനമാണ്.മൂന്നാം വിക്കറ്റിൽ ഷാകിബ് അൽ ഹസ്സൻ :മെഹദി ഹസൻ സഖ്യം മികവോടെ മുന്നേറിയപ്പോൾ അഞ്ചാം വിക്കറ്റിൽ ആഫിഫ് ഹുസൈൻ (37), നൂറുല്‍ ഹസൻ (22) എന്നിവർ ചേർന്ന് വിജയം സമ്മാനിച്ചു. ആദ്യ ടി :20 യിൽ ജയിച്ച ബംഗ്ലാദേശ് ടീമിന്റെ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് മുൻപായി ആത്മവിശ്വാസം നൽകുന്നതാണ് ഇന്നത്തെ ജയവും.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

നേരത്തെ ആദ്യം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയൻ ടീമിന് പക്ഷേ തുടക്ക ഓവറുകളിൽ വിക്കറ്റ് നഷ്ടമായി.പക്ഷേ മിച്ചൽ മാർഷ്,ഹെന്രിക്കേസ് എന്നിവർ പുറത്തെടുത്ത ബാറ്റിങ് പ്രകടനം അവർക്ക് കരുത്തായി നൂറിന് മുകളിൽ സ്കോർ നേടുവാൻ കാരണമായി മാറിയ ഈ പ്രകടനം ഓസ്ട്രേലിയൻ ടീമിന്റെ രക്ഷക്കെത്തി. മിച്ചൽ മാർഷ് 42 പന്ത് നേരിട്ടാണ് 5 ഫോറുകൾ ഉൾപ്പെടെ 45 റൺസ് അടിച്ചെടുത്തത്. വരാനിരിക്കുന്ന ടി :20 ലോകകപ്പിന് മുൻപായി വമ്പൻ ആശങ്ക ഓസ്ട്രേലിയൻ ടീമിനും ഈ രണ്ട് ടി :20 തോൽവികൾ നൽകുന്നുണ്ട്. ഇതാദ്യമായാണ് ബംഗ്ലാദേശ് തുടർച്ചയായി ഓസ്‌ട്രേലിയക്കെതിരെ വിജയിക്കുന്നത്

Scroll to Top