അടുത്ത വര്‍ഷം മഞ്ഞ കുപ്പായത്തില്‍ ധോണിക്ക് പുതിയ റോള്‍ ? ക്യാപ്റ്റന്‍ പറയുന്നത് ഇങ്ങനെ

328250

ക്രിക്കറ്റ്‌ ലോകമിപ്പോൾ ഐപിൽ പതിനാലാം സീസൺ ആവേശത്തിലാണ്. സീസണിലെ മത്സരങ്ങൾ എല്ലാം അവസാന ഘട്ടത്തിൽ എത്തി നിൽക്കേ ആരാകും 2021ലെ ഐപിൽ കിരീടം ഉയർത്തുക എന്നതാണ് നിർണായക ചോദ്യം. കൂടാതെ പ്ലേഓഫിൽ ഇനിയും ഒരു ടീമിനു പ്രവേശിക്കാനുള്ള അവസരം ഉണ്ട്.അതേസമയം ക്രിക്കറ്റ്‌ ലോകത്ത് വീണ്ടും ഒരിക്കൽ കൂടി മറ്റൊരു പ്രധാന പ്രഖ്യാപനം നടത്തി ഏറെ ചർച്ചയായി മാറുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിങ് ധോണി. തന്റെ അവസാന സീസൺ ആകുമോ ഈ ഐപിൽ എന്നുള്ള ചോദ്യത്തിന് ഒരു പരിപാടിക്കിടയിൽ ഉത്തരം നൽകിയ ധോണി വീണ്ടും തന്റെ അഭിപ്രായങ്ങളും പ്ലാനും വിശദമാക്കുകയാണ്. പഞ്ചാബ് കിങ്‌സ് ടീമിനെതിരായ ഇന്നത്തെ കളി തുടങ്ങും മുൻപ് ടോസ് സമയത്താണ് ധോണി തുറന്നുപറഞ്ഞത്.

ടോസ് സമയത്ത് പ്രമുഖ കമന്റേറ്റർ ഡാനി മോറിസനാണ് ധോണിയോട് അടുത്ത ഐപിഎൽ സീസണിൽ കാണുവാൻ സാധിക്കുമോ എന്നുള്ള പ്രധാന ചോദ്യം ഉന്നയിച്ചത്.അടുത്ത വർഷം ഈ യെല്ലോ ജേഴ്സിയിൽ താങ്കളെ കാണുവാനായി സാധിക്കുമോ എന്നുള്ള ചോദ്യത്തിനാണ്‌ വിശദമായ ഉത്തരം ധോണി നൽകിയത്. അടുത്ത കൊല്ലവും മഞ്ഞകുപ്പായത്തിൽ തന്നെ കാണുവാൻ സാധിച്ചേക്കും എന്നും പറഞ്ഞ ധോണി അടുത്ത വർഷം ഒരു കളിക്കാരനായി താൻ എത്തുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. ഒപ്പം അടുത്ത വർഷം പുതിയതായി 2 ടീമുകൾ കൂടി ഐപിഎല്ലിൽ എത്തുന്നതിനാൽ ഒന്നും പ്രവചിക്കാനാവില്ല എന്നും തുറന്ന് പറഞ്ഞു.

Read Also -  കുൽദീപ് എനിക്കെതിരെ നെറ്റ്സിൽ പന്തെറിയില്ല, ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു. കാരണം പറഞ്ഞ് സ്റ്റബ്സ്.

അടുത്ത വർഷം നിങ്ങൾക്ക് എന്നെ വീണ്ടും മഞ്ഞകുപ്പായത്തിൽ കാണാൻ കഴിയും. എന്നാൽ ഞാൻ ചെന്നൈ ടീമിന് വേണ്ടി കളിക്കുമോ എന്നത് മാത്രമാണ് ഉറപ്പില്ലാത്തത്.രണ്ട് പുതിയ ടീമുകൾ കൂടി ഐപിഎല്ലിൽ വരുന്നു എന്ന ലളിതമായ കാരണത്താൽ ഇത്തരം ഒരു കാര്യത്തിന് ചുറ്റും ഇപ്പോയും  അനിശ്ചിതത്വങ്ങളുണ്ട്. കൂടാതെ താരങ്ങളെ  വരാനിരിക്കുന്ന സീസണിൽ നിലനിർത്തൽ  സംബന്ധിച്ച നയം  എങ്ങനെ എന്നും അറിയില്ല . എത്ര വിദേശികളെ, ഇന്ത്യൻ കളിക്കാരെ നമുക്ക് നിലനിർത്താനാകുമെന്ന് അറിയില്ല. ഓരോ കളിക്കാരനും നൽകേണ്ട തുകയും എല്ലാം പ്രധാന ഘടകങ്ങളാണ്. ഇക്കാര്യത്തിൽ ഇപ്പോൾ  ഏറെ അനിശ്ചിതത്വങ്ങളുണ്ട്. അതിനാൽ  തന്നെ അത്  എല്ലാം സംഭവിക്കുന്നത് വരെ കാത്തിരിക്കും ഒപ്പം അത് എല്ലാവർക്കും നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു “ധോണി വാചാലനായി.

Scroll to Top