2023 ഐപിഎല്‍ സീസണിനുടനീളം കേട്ട ചോദ്യമായിരുന്നു ഈ സീസണോടെ ധോണി വിരമിക്കുമോ എന്നത് ? ഗുജറാത്തിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ അഞ്ചാം കിരീടം നേടുമ്പോള്‍ ഒരു ഉത്തരം കൂടി കിട്ടാന്‍ അവശേഷിക്കുന്നുണ്ടായിരുന്നു ? ധോണി വിരമിക്കുമോ ?
പോസ്റ്റ് മാച്ച് പ്രസന്‍റേഷനില്‍ ഇതാണ് വിരമിക്കാന്‍ പറ്റിയ നല്ല സമയം എന്നായിരുന്നു ധോണി വിശേഷിപ്പിച്ചത്. എന്നാല്‍ താന്‍ കളി ഇനിയും തുടരും എന്നാണ് ധോണി ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്.
” ഉത്തരത്തിനായി തേടുകയാണോ ? സാന്ദര്‍ഭികമായി എന്‍റെ റിട്ടയര്‍മെന്‍റ് പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയം ഇതാണ്. എന്നാല്‍ ഞാന്‍ ഇത്തവണ എവിടെയായിരുന്നാലും എനിക്ക് ലഭിച്ച സ്നേഹത്തിന്‍റേയും വാത്സല്യത്തിനും നന്ദി. അടുത്ത 9 മാസം കഠിനധ്വാനം ചെയ്ത് ഒരു സീസണ്‍ കൂടി കളിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്…”
” പക്ഷേ എല്ലാം ഫിറ്റ്നെസിനെ ആശ്രയിച്ചിരിക്കും. എനിക്ക് 6-7 മാസം തീരുമാനക്കാനുള്ള സമയമുണ്ട്. ഇത് എനിക്ക് എളുപ്പമുള്ള ഒരു കാര്യമല്ലാ. അങ്ങനെ സംഭവിച്ചാല്‍ ഇത് ഒരു ഗിഫ്റ്റായിരിക്കും. ആരാധകര്‍ അവരുടെ സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ച രീതി വച്ച്, അവർക്കായി ഞാൻ ചെയ്യേണ്ട കാര്യമാണിതെന്ന് ഞാൻ കരുതുന്നു,” ധോണി മത്സര ശേഷം പറഞ്ഞു.