അഞ്ചാം കിരീടം നേടിയട്ടും ധോണിക്ക് ഒരു മാറ്റവുമില്ലാ. ട്രോഫി ഏറ്റുവാങ്ങിയത് മറ്റൊരു താരം. ആഘോഷം പിന്നില്‍ നിന്ന്

ipl 2023 dhoni final celebration

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് കിരീടമുയര്‍ത്തി. മഴ കാരണം 15 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ 171 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍, അവസാന ബോളില്‍ ചെന്നൈ നേടിയെടുത്തു.

തന്‍റെ അഞ്ചാം കിരീടമാണ് ധോണി ഇന്ന് സ്വന്തമാക്കിയത്. അതേ സമയം ഐപിഎല്‍ ട്രോഫി ഏറ്റുവാങ്ങിയത് ക്യാപ്റ്റനായ ധോണിയായിരുന്നില്ലാ. ടീമിലെ സീനിയര്‍ താരവും വിരമിക്കല്‍ പ്രഖ്യാപിച്ച അമ്പാട്ടി റായുഡുവാണ് ട്രോഫി ഏറ്റു വാങ്ങിയത്. ധോണി നിര്‍ബന്ധിച്ചതോടെയാണ് റായുഡു വേദിയില്‍ എത്തിയത്.

FxVBrz0aQAIINxp

അമ്പാട്ടി റായുഡുവിനൊപ്പം ചെന്നൈയുടെ ഹീറോയായ ജഡേജയും ട്രോഫി ഏറ്റുവാങ്ങാന്‍ എത്തി. പതിവുപോലെ ട്രോഫി ഫോട്ടോ സെക്ഷനില്‍ ഒരു അരികില്‍ നിന്നായിരുന്നു ധോണിയുടെ ആഘോഷം.

Read Also -  2023 ഫൈനലിലെ പക വീട്ടി ഗുജറാത്ത്‌.. ചെന്നൈയെ തോല്പിച്ചത് 35 റൺസിന്..
Scroll to Top