എന്റെ ആദ്യ 6 ബോൾ ബാറ്റിംഗ് കാരണം ചെന്നൈ ടീം മത്സരം തോൽക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു :തുറന്ന് പറഞ്ഞ് ധോണി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ മികച്ച പ്രകടനമാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് കാഴ്ചവെക്കുന്നത് .ഐപിഎല്ലിന്റെ 14ാം സീസണില്‍  2 ജയങ്ങളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍  രണ്ടാം സ്ഥാനത്തുണ്ട് .ബാറ്റിംഗ് ഒപ്പം ബൗളിംഗ് നിരയും മികച്ച പ്രകടനം പുറത്തെടുക്കുന്നത് ആരാധകരെയും ഏറെ സന്തോഷിപ്പിക്കുന്നുണ്ട് .കഴിഞ്ഞ സീസണിൽ പ്ലേഓഫ്‌ കാണാതെ പുറത്തായ ടീം ഇത്തവണ കിരീടം നേടുമെന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ പ്രധീക്ഷിക്കുന്നത് .

എന്നാൽ ടീം വിജയിക്കുന്നുണ്ടെങ്കിലും ടീം മാനേജ്മെന്റിനെയും ചെന്നൈ ടീമിന്റെ  ഫാൻസിനെയും ഒരുപോലെ വിഷമത്തിലാക്കുന്നതാണ് നായകൻ ധോണിയുടെ മോശം ബാറ്റിംഗ് ഫോം സീസണിലെ മത്സരങ്ങളിൽ  തന്റെ ബാറ്റിംഗ് പ്രകടനത്തിൽ ധോണിയും നിരാശനാണ് .നേരത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരേ തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ സിഎസ്‌കെ ആധികാരിക വിജയം നേടിയ ശേഷം സംസാരിക്കവെയാണ് തന്റെ ബാറ്റിങ് കാരണം ടീം പരാജയപ്പെടുമെന്ന് ഒരുവേള കരുതിയതായി ധോണി തുറന്ന് സമ്മതിക്കുന്നത് .

“ഞങ്ങൾക്ക് മത്സരത്തിൽ 188 റണ്‍സ് നേടാനായതില്‍  ഏറെ സന്തോഷമുണ്ട്. ആദ്യം ബാറ്റ് ചെയ്യവേ അതിലും കൂടുതല്‍  റൺസ് സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ഞാന്‍ നേരിട്ട ആദ്യത്തെ 6 ബോളുകള്‍ കാരണം സിഎസ്‌കെ സീസണിലെ രണ്ടാമത്തെ തോല്‍വി വഴങ്ങുമോ എന്ന് പോലും ഞാൻ ചിന്തിച്ചു “മത്സശേഷം ചെന്നൈ നായകൻ തുറന്ന് പറഞ്ഞു .

അതേസമയം  മത്സരത്തിൽ ഏഴാമനായി 14ാം ഓവറില്‍ ബാറ്റ് ചെയ്യാനെത്തിയ ധോണിക്ക്   നേരിട്ട ആദ്യത്തെ നാല് പന്തുകളിലും  റണ്ണെടുക്കാനായിരുന്നില്ല. പിന്നീട്  17 ബോളില്‍ 18 റണ്‍സെടുത്ത് ധോണി പുറത്താവുകയുമായിരുന്നു.
വമ്പൻ ഷോട്ടുകൾ പായിക്കുവാൻ കഴിയാതെ ധോണി വിഷമിക്കുന്നത് നാം കണ്ടു .താരം വരുന്ന മത്സരങ്ങളിൽ ബാറ്റിംഗ് ഫോം വീണ്ടെടുക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത് .