ഓപ്പണറായി ധോണി വരുമോ ? ക്യാപ്റ്റന്‍റെ പോസ്റ്റില്‍ തലപുകച്ച് ആരാധകര്‍

dhoni and jadeja

മഹേന്ദ്ര സിങ്ങ് ധോണിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിനെ പറ്റി തല പുകഞ്ഞ് ആലോചിക്കുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎല്‍ തുടങ്ങാന്‍ ദിവങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ധോണിയുടെ പോസ്റ്റ്.

പുതിയ സീസണിനും പുതിയ വേഷത്തിനും വേണ്ടി കാത്തിരിക്കാന്‍ വയ്യെന്നും ധോണി കുറിച്ചു. പുതിയ വേഷം എന്താണെന്ന് അറിയാന്‍ കാത്തിരിക്കാനും ധോണി പോസ്റ്റിലൂടെ പറയുന്നുണ്ട്.

പോസ്റ്റിന് നിരവധി കമന്‍റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഡെവോണ്‍ കോണ്‍വേ പരിക്കേറ്റ സാഹചര്യത്തില്‍ ധോണി ഓപ്പണറായി എത്തും എന്നാണ് ചിലരുടെ വാദം. അതേ സമയം ധോണി വിരമിക്കുമെന്നും കോച്ചായി എത്തും എന്നാണ് ചിലര്‍ അഭിപ്രായപ്പെുന്നത്. എന്തായാലും പുതിയ അപ്ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

dhoni keeping ipl 2023 e1682099644485

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്രീ സീസണ്‍ ക്യാംപ് ആരംഭിച്ചു കഴിഞ്ഞു. രാജവര്‍ധന്‍ ഹംഗ്റേക്കര്‍, മുകേഷ് ചൗധരി, ദീപക്ക് ചഹര്‍ തുടങ്ങിയ താരങ്ങള്‍ ടീമിനോടൊപ്പം ചേര്‍ന്നു. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ എതിരാളികള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്.

Read Also -  ശ്രീലങ്കയ്ക്കെതിരെ സഞ്ജുവും അഭിഷേകും ടീമിൽ, പന്ത് പുറത്ത്. ട്വന്റി20 സാധ്യത ഇലവൻ ഇങ്ങനെ.
Scroll to Top