ധോണിയുടെ ആ ഉപദേശമാണ് ഞങ്ങളെ രക്ഷിച്ചത്. അവസാന ഓവറിനെപറ്റി പാതിരാന തുറന്ന് പറയുന്നു.

pathirana csk

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബോളിങ്ങിൽ വലിയ രീതിയിൽ പ്രശ്നങ്ങളുള്ള ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. പലപ്പോഴും വമ്പൻ സ്കോറുകൾ നേടിയിട്ടും മോശം ബോളിങ് മൂലം ചെന്നൈക്ക് മത്സരത്തിൽ വിജയം കാണാൻ സാധിക്കാതെ വരാറുണ്ട്. എന്നാൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ അവസാന മത്സരത്തിൽ ഒരു തകർപ്പൻ ഡെത്ത് ബോളിംഗ് പ്രകടനമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് കാഴ്ചവച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ 226 എന്ന വമ്പൻ സ്കോർ നേടുകയുണ്ടായി. മറുപടി ബാറ്റിങ്ങിൽ വളരെ മികച്ച പ്രകടനം തന്നെയാണ് ബാംഗ്ലൂർ കാഴ്ചവച്ചത്. ഒരു സമയത്ത് ബാംഗ്ലൂർ ചെന്നൈയെ മറികടക്കുമെന്ന് പോലും തോന്നിയിരുന്നു. എന്നാൽ അവസാന ഓവറുകളിൽ തുഷാർ ദേഷ്പാണ്ടയും മതീഷാ പതിരാനയും കൃത്യത കാട്ടിയതോടെ ചെന്നൈ 8 റൺസിന് വിജയം കാണുകയായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പതിരാന തനിക്ക് ധോണി നൽകിയ ഉപദേശങ്ങളെ പറ്റി സംസാരിക്കുകയുണ്ടായി.

ആദ്യ ഇന്നിങ്സ് അവസാനിച്ചതിനു ശേഷം പതിരാന തങ്ങളോട് പറഞ്ഞ കാര്യം പതിരാന പറയുന്നു. “ആദ്യ ഇന്നിങ്സിന് ശേഷം ഞങ്ങളുടെ ക്യാപ്റ്റൻ അടുത്തു വരികയുണ്ടായി. നമ്മൾ നേടിയിട്ടുള്ളത് മികച്ച സ്കോറാണെന്നും, എന്നാൽ ഈ സാഹചര്യത്തിലും ഈ വിക്കറ്റിലും ഇത് പ്രതിരോധിക്കാൻ അത്ര എളുപ്പമല്ലെന്നും ധോണി പറഞ്ഞിരുന്നു. ഇവിടെ ലക്ഷ്യം പിന്തുടരാൻ വളരെ എളുപ്പമാണെന്നും അദ്ദേഹം പറയുകയുണ്ടായി.”- പതിരാന പറയുന്നു. ശേഷം പവർപ്ലെ കഴിഞ്ഞ് ധോണി അടുത്തുവന്ന് ടീമിനെയോട്ടാകെ ശാന്തരാക്കിയെന്നും പതിരാന പറഞ്ഞു.

Read Also -  "ലോകകപ്പിൽ സൂര്യ മൂന്നാം നമ്പറിൽ ഇറങ്ങണം, കോഹ്ലി നാലാമതും". ബ്രയാൻ ലാറ പറയുന്നു.

മത്സരത്തിൽ തന്റെ ആദ്യ രണ്ടു ഓവറിൽ 28 റൺസായിരുന്നു പതിരാന വഴങ്ങിയത്. ശേഷം ധോണി തന്റെ അടുത്ത് വന്ന സംസാരിച്ച കാര്യങ്ങൾ പതിരാന വെളിപ്പെടുത്തുന്നു. “എന്റെ ആദ്യ രണ്ടു ഓവറുകളിൽ ഞാൻ 28 റൺസ് വിട്ടുനിൽക്കുകയുണ്ടായി. ആ രണ്ട് ഓവറുകൾക്ക് ശേഷം ഞാൻ നന്നായി നിരാശനായിരുന്നു. എന്നാൽ ഞങ്ങളുടെ ക്യാപ്റ്റൻ അടുത്ത് വരികയും വിഷമിക്കേണ്ടതില്ല എന്ന് പറയുകയും ചെയ്തു. അദ്ദേഹം എന്നോട് ശാന്തനാവാനും എന്റെ ശക്തിയിൽ വിശ്വസിക്കാനും പറഞ്ഞു. ഞാൻ അതാണ് ചെയ്തത്.”- പതിരാന കൂട്ടിച്ചേർക്കുന്നു.

മത്സരത്തിന്റെ ആദ്യ രണ്ട് ഓവറുകളിൽ 28 റൺസ് വാങ്ങിയ പതിരാന മികച്ച തിരിച്ചുവരമായിരുന്നു ഡെത്ത് ഓവറുകളിൽ കാഴ്ചവച്ചത്. അവസാന രണ്ട് ഓവറുകളിൽ കേവലം 14 റൺസ് മാത്രമാണ് പതിരാന വഴങ്ങിയത്. മത്സരത്തിൽ പതിനെട്ടാമത്തെയും ഇരുപതാമത്തെയും ഓവറുകൾ ആയിരുന്നു പതിരാന ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്തത്. ഈ മികച്ച സ്പെല്ലിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ മത്സരത്തിൽ 8 റൺസിന് വിജയം കണ്ടത്.

Scroll to Top