ഒന്നും അവസാനിപ്പിച്ചട്ടില്ല.മഹേന്ദ്ര ജാല ഫിനിഷിങ്ങുമായി തല ധോണി. അവസാന ബോളില്‍ ചെന്നൈക്ക് വിജയം

Dhoni finish vs mi ipl.2022 scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ത്രില്ലിങ്ങ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. അവസാന ഓവറില്‍ വിജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ ധോണിയുടെ തകര്‍പ്പന്‍ ഫിനിഷാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം നല്‍കിയത്. 6 പന്തില്‍ 17 എന്ന നിലയില്‍ നിന്നും 1 പന്തില്‍ 4 എന്ന നിലയില്‍ എത്തി. അവസാന പന്തില്‍ ജയദേവ് ഉനദ്ഘട്ടിനെ ഫോറടിച്ചാണ് ധോണി മത്സരം വിജയിപ്പിച്ചത്. ആദ്യ പന്തില്‍ ഡ്വെയ്ന്‍ പ്രട്ടേറിയൂസ് പുറത്തായതോടെ ഫിനിഷിങ്ങ് ദൗത്യം ധോണി ഏറ്റെടുക്കുകയായിരുന്നു

ഉനദ്ഘട്ടിന്‍റെ അവസാന ഓവറില്‍ ഒരു സിക്സും 2 ഫോറുമാണ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണി നേടിയത്. മത്സരത്തില്‍ 13 പന്തില്‍ 3 ഫോറും 1 സിക്സും അടക്കം 28 റണ്‍സാണ്  ധോണി നേടിയത്. മറുപടി ബാറ്റിംഗില്‍ അവസാന നിമിഷം ധോണിക്ക് പ്രിട്ടോറിയസ് 14 പന്തിൽ 22 റൺസ് നേടി മികച്ച പിന്തുണ നൽകി. റോബിൻ ഉത്തപ്പ 25 പന്തിൽ 30 റൺസും അമ്പാട്ടി റായുഡു 35 പന്തിൽ 40 റൺസും നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുംബൈ ഇന്ത്യൻസിന് വേണ്ടി ഡാനിയൽ സാംസ് നാലോവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 156 റണ്‍സാണ് നേടിയത്. തിലക് വര്‍മ 43 പന്തില്‍ 51 റണ്‍ നേടി. ചെന്നൈക്കായി മുകേഷ് ചൗധരി 3 വിക്കറ്റ് വീഴ്ത്തി

സീസണില്‍ ഇതുവരെ വിജയം നേടാനായി മുംബൈക്ക് സാധിച്ചട്ടില്ലാ. കളിച്ച ഏഴു മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടു.

Scroll to Top