ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തില്‍ 24ന് നടക്കും . നാല് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഇരു ടീമും 1-1 എന്ന നിലയിലാതിനാല്‍ മൂന്നാം മത്സരത്തിന് ആവേശം ഇരട്ടിയാകും . പിങ്ക് പന്തിൽ നടക്കുന്ന മത്സരം ഡേ :നൈറ്റ് ടെസ്റ്റ് കൂടിയാണ്. ചെപ്പോക്കിൽ നടന്ന ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും സ്പിൻ ബൗളേഴ്‌സിന് ഏറെ അനുകൂലമായിരുന്ന പിച്ചിലായിരുന്നു എങ്കിൽ മൊട്ടേറയിലെ പിച്ച് പേസിനെയും സ്വിങ്ങിനെയും തുണയ്ക്കുന്നതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ . ഇതോടെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് താരം സാക്ക് ക്രോളി.
“മികച്ച പേസ് കരുത്തും മികച്ച ബാറ്റ്‌സ്മാന്‍മാരും കൈവശമുള്ള ഇന്ത്യ ഏറ്റവും ശക്തരായ ടീമാണ്.സ്വന്തം മണ്ണിൽ ഇന്ത്യയെ തോൽപ്പിക്കുക ഏറെ പ്രയാസമാണ് . എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമിന് അല്‍പ്പം മുന്‍തൂക്കമുണ്ട്. കാരണം ഇന്ത്യയെക്കാള്‍ പേസ് ബൗളിങ്ങില്‍ കളിച്ചുള്ള പരിചയസമ്പത്ത് ഇംഗ്ലണ്ടിനുണ്ട്. ഇത്തരത്തിൽ ഒരുപാട് സാഹചര്യങ്ങളിലൂടെയാണ് ഇംഗ്ലണ്ട് ടീം വളര്‍ന്നുവന്നത്.പേസ് പിച്ചുകളിൽ കളിച്ചുള്ള പരിചയം ഞങ്ങൾക്ക് മൊട്ടേറയിലും സഹായകമാകും” ഇംഗ്ലണ്ട് താരം പ്രതീക്ഷ പ്രകടിപ്പിച്ചു
വേഗതയും സ്വിങ്ങുമുള്ള ഇത്തരം പിച്ചില്‍ വൈകി ഷോട്ട് കളിക്കാനാണ് ശ്രമിക്കേണ്ടത്. ഇത് ഇന്ത്യന്‍ താരങ്ങളെക്കാള്‍ നന്നായി ഇംഗ്ലണ്ട് താരങ്ങള്‍ക്കറിയാം. ഇന്ത്യ എന്തുകൊണ്ട് സ്പിന്നിനെതിരേ ഇത്രയും നന്നായി കളിക്കുന്നുവെന്ന് ചോദിച്ചാല്‍ അവര്‍ വളര്‍ന്നത് സ്പിന്‍ ബൗളിങ്ങിനെ ഏറെ ഇവിടെ തന്നെ നേരിട്ടാണ്’-ക്രോളി പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ സ്പിന്‍ പിച്ചൊരുക്കിയാണ് ഇംഗ്ലണ്ടിനെ ഇന്ത്യ വീഴ്ത്തിയത് എന്ന് ആക്ഷേപങ്ങൾ മുൻതാരങ്ങളടക്കം ഉയർത്തിയിരുന്നു .
അതേസമയം ഇന്ത്യൻ ടീം ഇതുവരെ 2 പിങ്ക് ബോൾ ഡേ :നൈറ്റ് ടെസ്റ്റ് മാത്രമാണ് കളിച്ചിട്ടുള്ളത് ഇന്ത്യൻ മണ്ണിൽ നടക്കുന്ന രണ്ടാമത്തെ മാത്രം ഡേ :നൈറ്റ് ടെസ്റ്റ് മത്സരമാണിത് . അഡ്‌ലൈഡിൽ
ഓസീസ് എതിരായ ഡേ :നൈറ്റ് ടെസ്റ്റിൽ ഇന്ത്യൻ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു .എന്നാൽ ഇംഗ്ലണ്ട് ടീം ഡേ :നൈറ്റ് ടെസ്റ്റുകൾ പതിവായി
കളിക്കുന്ന ടീമാണ് .ജോഫ്രെ ആർച്ചർ ,
ആൻഡേഴ്സൺ ,ബ്രോഡ് ബൗളിംഗ് പടക്ക് പിങ്ക് പന്തിൽ മികച്ച റെക്കോർഡാണുള്ളത് .ഇന്ത്യൻ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട് .