മുഖ്യ പരിശീലകൻ ഇല്ലാതെ രാജസ്ഥാൻ റോയൽസ് :ആൻഡ്ര്യു മക്ഡൊണാൾഡ്  ക്ലബ് ഉപേക്ഷിച്ചു

പുതിയ സീസൺ ഐപിൽ ഏപ്രിലിൽ തന്നെ തുടങ്ങുവാനിരിക്കെ  രാജസ്ഥാൻ റോയൽസ് ടീമിന്  കനത്ത തിരിച്ചടി .
ടീമിന്റെ മുഖ്യ  പരിശീലകനായിരുന്ന  മക്ഡൊണാൾഡ് ക്ലബ് വിട്ടു. ഒരൊറ്റ  സീസണിൽ മാത്രമാണ് താരം രാജസ്ഥാൻ റോയൽസ് ഒപ്പം നിന്നത് .കഴിഞ്ഞ  ഐപിൽ  സീസണിൽ ടീമിനൊപ്പം മുഖ്യ പരിശീലകനായി ചേർന്ന  ആൻഡ്ര്യു മക്ഡൊണാൾഡ് ക്ലബ് വിടുന്ന വിവരം  രാജസ്ഥാൻ റോയൽസ്  ടീം തന്നെ   ഔദ്യോഗികമായി  അറിയിച്ചിരുന്നു

കോവിഡ് സമയത്ത് ടീമിനെ മികവോടെ  പരിശീലിപ്പിച്ച മക്ഡൊണാൾഡിന് നന്ദി പറയുന്നതായി ക്ലബ് അറിയിച്ചു. ഓസ്ട്രേലിയ പുരുഷ ടീമിനൊപ്പവും ദി ഹണ്ട്രഡിൽ ബർമിങ്ഹാം ഫിനിക്സിന് ഒപ്പവും പരിശീലകനായി   ഇനി മക്ഡൊണാൾഡ്  ഉണ്ടാകും .

എന്നാൽ ടീമിന്റെ പുതിയ മുഖ്യ പരിശീലകനെ ഇതുവരെ രാജസ്ഥാൻ റോയൽസ്  പ്രഖ്യാപിച്ചിട്ടില്ല. ട്രെവർ പെന്നിയെ ടീമിന്റെ ലീഡ് അസിസ്റ്റന്റ് പരിശീലകനായി നിയമിച്ചിട്ടുണ്ട്. മുമ്പ് ശ്രീലങ്കയുടെ മുഖ്യ പരിശീലകനായും ഇന്ത്യയുടെ ഫീൽഡിംഗ് കോച്ചായും ഒക്കെ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് പെന്നി.  മാസങ്ങൾ മുൻപ് തന്നെ ശ്രീലങ്കൻ ഇതിഹാസ ബാറ്റ്സ്മാൻ സംഗക്കാരയെ രാജസ്ഥാന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ്  ആയി ടീം നിയമിച്ചിരുന്നു .

അതേസമയം  കോച്ചിങ് പാനലിലും ടീമിന്റെ ഘടനയിലും അടിമുടി മാറ്റങ്ങളോടെയാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ടീമിനെ പുതുക്കി പണിഞ്ഞത് .കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ  സ്‌ക്വാഡിൽ നിന്നൊഴിവാക്കി പകരം മലയാളി താരം സഞ്ജു സാംസനാണ് ടീമിന്റെ പുതിയ നായകൻ .
ഇത്തവണത്തെ  ഐപിൽ താരലേലത്തിൽ ക്രിസ് മോറിസ് അടക്കം വലിയ  നിര താരങ്ങളെ ടീമിനൊപ്പം കൂട്ടിച്ചേർത്ത രാജസ്ഥാൻ  ടീമും ആരാധകരും പ്രതീക്ഷകളോടെയാണ്  ഈ സീസണിനെ കാണുന്നത് .

രാജസ്ഥാൻ റോയൽസ് സ്‌ക്വാഡ് :Sanju Samson (c&wk), Jos Buttler (wk), Ben Stokes, Yashasvi Jaiswal, Manan Vohra, Anuj Rawat, Riyan Parag, David Miller, Rahul Tewatia, Mahipal Lomror, Shreyas Gopal, Mayank Markande, Jofra Archer, Andrew Tye, Jaydev Unadkat, Kartik Tyagi, Shivam Dube, Chris Morris, Mustafizur Rahman, Chetan Sakariya, KC Cariappa, Liam Livingstone, Kuldip Yadav, Akash Singh