മൊട്ടേറയിലെ പിച്ചിനെ ഇന്ത്യ എന്തിന് പേടിക്കണം ബാറ്റിംഗ് എളുപ്പം : ദിനേശ് കാർത്തിക്

24ന്  അഹമ്മദാബാദിലെ മൊട്ടേറെയിൽ ആരംഭിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് പിങ്ക് ബോൾ ടെസ്റ്റിനായുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം .ടെസ്റ്റിനൊപ്പം ഏറെ ചർച്ച വിഷയമാവുന്നത് മൊട്ടേറയിലെ  പിച്ചാണ് .സ്വിങ്ങും പേസും യഥേഷ്ടം ലഭിക്കുന്ന പിച്ചാണ് മൊട്ടേറെയിൽ ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ .ഇംഗ്ലണ്ട് ബൗളിംഗ് നിര സ്വിങ്ങിങ്‌ പിച്ചിൽ ഇന്ത്യയെ വീഴ്ത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ .

എന്നാൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റ് മല്‍സരത്തിന്റെ പിച്ച് എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് അഭിപ്രായം  പറഞ്ഞിരിക്കുകയാണ്
ദിനേഷ് കാര്‍ത്തിക്. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നവീകരിച്ച ശേഷം ഇവിടെ കളിക്കാന്‍ അവസരം ലഭിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ മാസം സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ട്  മത്സരങ്ങൾക്ക് വേദിയായത് ഈ സ്‌റ്റേഡിമായിരുന്നു. കാര്‍ത്തിക് നയിച്ച തമിഴ്‌നാട് ടീമായിരുന്നു ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായത്.അതിനാൽ പിച്ചിനെ കുറിച്ച് കാർത്തിക്കിന് വ്യക്തമായ ധാരണയുണ്ട് .

ബാറ്റ്‌സ്മാന്‍മാരെ തുണയ്ക്കുന്നതാവും ഇവിടുത്തെ പിച്ചെന്നും പേസര്‍മാര്‍ ഏവരും പറയുന്നത് പോലെ അത്ര  കുഴപ്പങ്ങള്‍ സൃഷ്ടിക്കില്ലെന്നുമാണ് ദിനേശ് കാർത്തിക്കിന്റെ അഭിപ്രായം . “നേരത്തേ ഞങ്ങള്‍ ഈ പിച്ചില്‍ കളിച്ചപ്പോള്‍ രാത്രിയില്‍ ഒരുപാട് മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ഇങ്ങനെ മഞ്ഞുവീഴ്ചയുള്ളപ്പോള്‍  പേസ്  ബൗളര്‍മാർക്ക്  ഏതെങ്കിലും തരത്തിലുള്ള മൂവ്‌മെന്റ് ഇവിടെ ലഭിക്കുമെന്ന്  ഞാന്‍ ഒരിക്കലും  കരുതുന്നില്ല. മാത്രമല്ല ബാറ്റിങ് എളുപ്പമായി മാറുകയും ചെയ്യുവാൻ സാധ്യതകൾ ധാരാളമാണ് ” കാര്‍ത്തിക് വ്യക്തമാക്കി.

എന്നാൽ മൊട്ടേറയിലെ പിച്ച് ഇംഗ്ലണ്ട് ബൗളർമാർക്ക് ഏറെ ഗുണകരമായ സാഹചര്യം എന്നാണ് ഇംഗ്ലണ്ട് താരം സാക്ക് ക്രോളി അഭിപ്രായപ്പെട്ടത് .പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമിന് അല്‍പ്പം മുന്‍തൂക്കമുണ്ട്. കാരണം ഇന്ത്യയെക്കാള്‍ പേസ് ബൗളിങ്ങില്‍ കളിച്ചുള്ള പരിചയസമ്പത്ത് ഇംഗ്ലണ്ടിനുണ്ട്. ഇത്തരത്തിൽ ഒരുപാട്  സാഹചര്യങ്ങളിലൂടെയാണ് ഇംഗ്ലണ്ട് ടീം വളര്‍ന്നുവന്നത്.പേസ് പിച്ചുകളിൽ കളിച്ചുള്ള പരിചയം ഞങ്ങൾക്ക്  മൊട്ടേറയിലും സഹായകമാകും”  ഇംഗ്ലണ്ട് താരം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

അതേസമയം ഇന്ത്യൻ ടീം ഇതുവരെ 2 പിങ്ക് ബോൾ  ഡേ :നൈറ്റ്‌ ടെസ്റ്റ് മാത്രമാണ് കളിച്ചിട്ടുള്ളത് ഇന്ത്യൻ  മണ്ണിൽ നടക്കുന്ന രണ്ടാമത്തെ മാത്രം ഡേ :നൈറ്റ്‌ ടെസ്റ്റ് മത്സരമാണിത് . അഡ്‌ലൈഡിൽ ഓസീസ് എതിരായ ഡേ :നൈറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു .ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ തിരികെ വരും .കുൽദീപ് യാദവിന്‌ പ്ലെയിങ്  ഇലവനിലെ സ്ഥാനം നഷ്ടമാകും .