റെക്കോർഡുകൾ കാറ്റിൽ പറത്തി രോഹിത് വെടിക്കെട്ട്. വില്യംസന്റെ റെക്കോർഡ് പഴങ്കഥയാക്കി.

hitman on charge

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഒരു വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന നായകൻ എന്ന റെക്കോർഡ് ആണ് രോഹിത് സ്വന്തമാക്കിയത്. ലോകകപ്പിന്റെ ഈ എഡിഷനിൽ 11 മത്സരങ്ങളിൽ നിന്നായി 581 റൺസാണ് രോഹിത് ശർമ സ്വന്തമാക്കിയിട്ടുള്ളത്.

ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസണെ മറികടന്നാണ് രോഹിത് ശർമയുടെ ഈ തകർപ്പൻ നേട്ടം. ഈ ലോകകപ്പിലൂടനീളം വമ്പൻ ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു രോഹിത് ശർമ കാഴ്ച വച്ചത്. ഇതിലൂടെയാണ് രോഹിത് വില്യംസനെ മറികടന്ന് സുവർണ്ണ നേട്ടത്തിന് അർഹനായത്.

ഈ ലോകകപ്പിൽ 11 മത്സരങ്ങൾ കളിച്ച രോഹിത് 58.20 എന്ന ശരാശരിയിലാണ് 582 റൺസ് സ്വന്തമാക്കിയത്. 125.48 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് രോഹിത്തിന്റെ നേട്ടം. വില്യംസൺ 2019 ഏകദിന ലോകകപ്പിലായിരുന്നു മികച്ച പ്രകടനം പുറത്തെടുത്തത്.

അന്ന് 82 എന്ന ഉയർന്ന ശരാശരിയിലാണ് വില്യംസൺ നേട്ടം കൊയ്ത്. ഒരു ലോകകപ്പ് എഡിഷനിൽ 548 റൺസ് സ്വന്തമാക്കിയിട്ടുള്ള ശ്രീലങ്കൻ താരം ജയവർധനയാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. 2006- 2007 ലോകകപ്പിൽ 60 റൺസ് ശരാശരിയിൽ 548 റൺസായിരുന്നു മഹേള ജയവർധന സ്വന്തമാക്കിയത്.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

2006- 2007 ലോകകപ്പിൽ തന്നെ 539 റൺസ് സ്വന്തമാക്കിയ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് ലിസ്റ്റിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. 2019 ഏകദിന ലോകകപ്പിൽ 507 റൺസ് സ്വന്തമാക്കിയ മുൻ ഓസ്ട്രേലിയൻ നായകൻ ആരോൻ ഫിഞ്ചാണ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത്. ഇവരെയൊക്കെയും മറികടന്നാണ് രോഹിത് 2023 ലോകകപ്പിൽ ഈ സുവർണ്ണ നേട്ടം കൈവരിച്ചത്.

ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് രോഹിത് ശർമ ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. മറ്റൊരു ഓപ്പണറായ ഗില്ലിനെ തുടക്കത്തിൽ നഷ്ടമായെങ്കിലും ഒരു വശത്ത് രോഹിത് ശർമ ഓസ്ട്രേലിയൻ ബോളർമാരെ ആക്രമണ മനോഭാവത്തോടെയാണ് നേരിട്ടത്.

ആദ്യ ഓവറുകളിൽ തന്നെ ഓസ്ട്രേലിയൻ ബോളർമാർക്കുമേൽ സമ്മർദ്ദം ചെലുത്താൻ വിരാട് കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും സാധിച്ചിട്ടുണ്ട്. നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒരു ലക്ഷത്തിലധികം കാണികളുടെ മുൻപിലാണ് രോഹിത് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. ആദ്യം ബാറ്റ് ചെയ്ത് മത്സരത്തിൽ 300 നു മുകളിൽ ഒരു സ്കോർ കണ്ടെത്തി ഓസ്ട്രേലിയയെ പൂർണമായും ചുരുട്ടി കെട്ടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മറുവശത്ത് ഇന്ത്യൻ ബാറ്റർമാർക്കെതിരെ കൃത്യമായ പ്ലാനുകൾ രൂപീകരിച്ചാണ് ഓസ്ട്രേലിയ മൈതാനത്ത് എത്തിയിരിക്കുന്നത്.

Scroll to Top