ന്യൂസിലന്റിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണിംഗ് വിക്കറ്റില്‍ 60 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
38 പന്തില്‍ 34 റണ്‍ നേടിയ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. ടിക്നറുടെ പന്തില്‍ ഡാരില്‍ മിച്ചലാണ് ക്യാച്ച് ചെയ്തു പുറത്താക്കിയത്.
പുറത്താവുന്നതിനു മുന്‍പ് 2 സിക്സുകള്‍ ഹിറ്റ്മാന് പറത്തിയിരുന്നു. ഇതോടെ ഒരു റെക്കോഡും രോഹിത് ശര്‍മ്മ സ്വന്തമാക്കി.ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ സിക്സടിച്ച താരം എന്ന റെക്കോഡ് ഇനി രോഹിത് ശര്‍മ്മക്ക് സ്വന്തം. 123 സിക്സുകള്‍ അടിച്ച മഹേന്ദ്ര സിങ്ങ് ധോണിയുടെ റെക്കോഡാണ് മറികടന്നത്.
ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍
Player | Inns | 6s |
---|---|---|
RG Sharma (IND) | 74 | 125 |
MS Dhoni (Asia/IND) | 116 | 123 |
SR Tendulkar (IND) | 160 | 71 |
V Kohli (IND) | 102 | 66 |
Yuvraj Singh (Asia/IND) | 104 | 65 |