ഹൈദരബാദില്‍ ❛ഗില്‍❜ ഷോ. ഹാട്രിക്ക് സിക്സടിച്ച് ഡബിള്‍ സെഞ്ചുറി. ഇന്ത്യക്ക് മികച്ച സ്കോര്‍

GILL VS New zealand

ന്യൂസിലന്‍റിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ഗില്ലിന്‍റെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ചുറി പ്രകടനത്തില്‍ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് നേടിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ ഇന്ത്യയ്ക്കു നൽകിയത്. ഒന്നാം വിക്കറ്റിൽ 60 റൺസാണ് രോഹിത് ശര്‍മ്മയും ഗില്ലും ചേർന്നു കൂട്ടിച്ചേർത്തത്. ബ്ലെയർ ടിക്നറിന്റെ പന്തിൽ ഡാരിൽ മിച്ചൽ ക്യാച്ചെടുത്താണ് ഇന്ത്യൻ ക്യാപ്റ്റന്റെ പുറത്തായത്.

ezgif 5 4b3fff3a4d

കോഹ്ലിയും(8) ഇഷാനും (5) നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ezgif 3 97fb7f05df

ഒരറ്റം കാത്തു സൂക്ഷിച്ച ശുഭ്മാന്‍ ഗില്‍ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. ഏകദിന കരിയറിലെ മൂന്നാം സെഞ്ചുറി നേടി. 87 പന്തിൽ നിന്നാണ് താരം സെഞ്ചറിയിലെത്തിയത്. ശ്രീലങ്കയ്ക്കെതിരായ കഴിഞ്ഞ ഏകദിനത്തിലും ഗിൽ സെഞ്ചറി നേടിയിരുന്നു.

175 ന് 4 എന്ന നിലയില്‍ നിന്നും ഹര്‍ദ്ദിക്ക് പാണ്ട്യയൊയുമൊത്ത് 74 റണ്‍സിന്‍റെ കുട്ടുകെട്ട് ഉയര്‍ത്തി. ഹര്‍ദ്ദിക്ക് പാണ്ട്യ (28) പുറത്തായത് ഇന്ത്യയുടെ സ്കോറിങ്ങിനെ ബാധിച്ചു. സുന്ദറും (12) താക്കൂറും (3) കാര്യമായി സംഭാവന നല്‍കിയില്ലാ.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
37da2f84 efdf 4075 91c2 8d069e9401a0

എന്നാല്‍ അതൊന്നും ഗില്ലിനെ ബാധിച്ചില്ലാ. ഡബിള്‍ സെഞ്ചുറി കിട്ടില്ലാ എന്ന് തോന്നിച്ചെങ്കിലും ടിക്നറെയും ഫെര്‍ഗൂസനെയും 5 സിക്സിനു പറത്തി 145 പന്തില്‍ ഗില്‍ ഡബിള്‍ സെഞ്ചുറി നേടി. അവസാന ഓവറിലാണ് താരം പുറത്തായത്. 149 പന്തില്‍ 19 ഫോറും 9 സിക്സും അടക്കം 208 റണ്‍സാണ് താരം നേടിയത്.

കുല്‍ദീപ് യാദവും (5) ഷമിയും (2) പുറത്താകതെ നിന്നു. ഷിപ്പ്ലയും ഡാരില്‍ മിച്ചലും 2 വിക്കറ്റ് വീഴ്ത്തി

Scroll to Top