ഗെയ്ലിനെ മലർത്തിയടിച്ച് ലോകറെക്കോർഡ് നേടി രോഹിത്. ഇനി സിക്സർ കിങ് ഹിറ്റ്മാൻ.

rohit sharma six record

ഏകദിന ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ലോക റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യൻ നായകൻ രോഹിത് ശർമ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരമായി മത്സരത്തിലൂടെ രോഹിത് ശർമ മാറി. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് രോഹിത് ശർമ ഈ തട്ടുപൊളിപ്പൻ റെക്കോർഡ് സ്വന്തമാക്കിയത്. 453 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച രോഹിത് ശർമ ഇതുവരെ 554 സിക്സറുകളാണ് നേടിയിട്ടുള്ളത്. 483 മത്സരങ്ങളിൽ നിന്ന് 553 സിക്സറുകളുമായി ഗെയ്ൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. 524 മത്സരങ്ങളിൽ നിന്ന് 476 സിക്സറുകൾ നേടിയിട്ടുള്ള ഷാഹിദ് അഫ്രീദിയാണ് ലിസ്റ്റിൽ മൂന്നാമത്.

ഇതിനൊപ്പം മത്സരത്തിലെ വെടിക്കെട്ട് ബാറ്റിംഗോടെ മറ്റു ചില റെക്കോർഡുകളും മറികടക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചു. ഏകദിന ലോകകപ്പിൽ ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകളിൽ നിന്ന് 1000 റൺസ് സ്വന്തമാക്കുന്ന താരമായും രോഹിത് ശർമ മാറുകയുണ്ടായി. കേവലം 19 ഇന്നിങ്സുകളിൽ നിന്നാണ് രോഹിത് ശർമ ഏകദിന ലോകകപ്പിലെ തന്റെ 1000 റൺസ് പൂർത്തീകരിച്ചത്. 19 ഇന്നിംഗ്സുകളിൽ നിന്ന് 1000 റൺസ് നേടിയിട്ടുള്ള ഡേവിഡ് വാർണർ ആണ് ലിസ്റ്റിൽ രണ്ടാമൻ. 20 ഇന്നിങ്സുകളിൽ നിന്നായിരുന്നു സച്ചിൻ ടെണ്ടുൽക്കർ ഏകദിന ലോകകപ്പിൽ തന്റെ 1000 റൺസ് പൂർത്തീകരിച്ചത്. 20 ഇന്നിങ്സുകളിൽ നിന്ന് 1000 റൺസ് നേടിയിട്ടുള്ള ഡിവില്ലിയേഴ്സ് ആണ് ലിസ്റ്റിൽ നാലാമൻ. ഇവരെയൊക്കെയും മറികടന്നാണ് രോഹിത് ശർമ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

ഇന്ത്യക്കായി ഏകദിന ലോകകപ്പുകളിൽ ഏറ്റവുമധികം റൺസ് നേടിയിട്ടുള്ള താരങ്ങളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് എത്താനും രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പിൽ 2278 റൺസ് നേടിയിട്ടുള്ള ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് ലിസ്റ്റിൽ ഒന്നാമൻ. ഏകദിന ലോകകപ്പിൽ 1115 റൺസ് നേടിയിട്ടുള്ള വിരാട് കോഹ്ലി ലിസ്റ്റിൽ രണ്ടാമത് നിൽക്കുന്നു. ഇവർക്ക് പിന്നിലായാണ് രോഹിത് ശർമ മത്സരത്തിലെ പ്രകടനത്തിലൂടെ ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നത്. എന്തായാലും രോഹിത്തിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് മത്സരത്തിലൂടെ കൊയ്തിരിക്കുന്നത്.

അഫ്ഗാനിസ്ഥാൻ ഉയർത്തിയ 273 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രോഹിത് ശർമയുടെ ആറാട്ട് തന്നെയാണ് മത്സരത്തിന്റെ തുടക്കത്തിൽ കണ്ടത്. ഒരു ട്വന്റി20 മത്സരത്തിന്റെ ആവേശം നൽകുന്ന ഇന്നിംഗ്സാണ് രോഹിത് മത്സരത്തിൽ കാഴ്ചവച്ചത്. കേവലം 30 പന്തുകളിൽ നിന്നായിരുന്നു രോഹിത് ശർമ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ഒരുവശത്ത് ഇഷാൻ കിഷൻ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ മറുവശത്ത് രോഹിത് ശർമയുടെ താണ്ഡവം തന്നെ കാണാൻ സാധിച്ചു. എന്തായാലും മത്സരത്തിൽ അഫ്ഗാനിസ്ഥാനെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ രോഹിത്തിന് സാധിച്ചു.

Most sixes in international cricket
554* – Rohit Sharma
553 – Chris Gayle
476 – Shahid Afridi
398 – Brendon McCullum
383 – Martin Guptill

Scroll to Top