ഹിറ്റ്മാനല്ലാ ഇനി ❛ഡക്ക്മാന്‍❜. നാണക്കേടിന്‍റെ റെക്കോഡുമായി രോഹിത് ശര്‍മ്മ. കൂട്ടിന് മറ്റൊരു ഇന്ത്യന്‍ താരവും.

രാജസ്ഥാനെതിരെയുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായി രോഹിത് ശര്‍മ്മ. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ഹിറ്റ്മാന്‍റെ വെടിക്കെട്ട് കാണാന്‍ വന്നവര്‍ നിരാശരായി. വാംഖഡയിലെ ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ്മ ബോള്‍ട്ടിനു മുന്നില്‍ വീണു.

ഓവറിലെ അഞ്ചാം പന്തില്‍ എഡ്ജായി ഒരു അതിമനോഹര ക്യാച്ചിലൂടെ സഞ്ചു സാംസണ്‍ പിടികൂടി. ഇത് 17ാം തവണെയാണ് രോഹിത് ശര്‍മ്മ പൂജ്യത്തില്‍ പുറത്താവുന്നത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്ക് എന്ന റെക്കോഡ് ദിനേശ് കാര്‍ത്തികും രോഹിത് ശര്‍മ്മയും പങ്കിടുകയാണ്. ഇരുവരും 17 തവണ പൂജ്യത്തില്‍ പുറത്തായട്ടുണ്ട്.

Most ducks in IPL

  • 17 – Rohit Sharma*
  • 17 – Dinesh Karthik
  • 15 – Glenn Maxwell
  • 15 – Piyush Chawla
  • 15 – Mandeep Singh
  • 15 – Sunil Narine

ഹൈദരബാദിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ 12 പന്തില്‍ 26 റണ്‍സുമായി രോഹിത് പുറത്തായിരുന്നു. ഗുജറാത്തിനെതിരെയുള്ള പോരാട്ടത്തില്‍ 29 പന്തില്‍ 43 റണ്‍സായിരുന്നു മുന്‍ ക്യാപ്റ്റന്‍റെ സമ്പാദ്യം.

Previous articleരോഹിതടക്കം 3 പേർ ഗോൾഡൻ ഡക്ക് 🔥 മുംബൈ മുൻനിരയെ തകർത്ത് “ബോൾട്ട് അറ്റാക്ക്”..
Next articleനന്നാവാൻ ഉദ്ദേശമില്ല. മൂന്നാം മത്സരത്തിലും സഞ്ജുവിന് ബാറ്റിങ് ദുരന്തം. നേടിയത് 12 റൺസ് മാത്രം..