മറ്റൊരു ദിവസം മറ്റൊരു റെക്കോഡ്. ഫീല്‍ഡിങ്ങില്‍ റെക്കോഡ് ഇട്ട് വിരാട് കോഹ്ലി

vk fielding

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടിയ ഇന്ത്യന്‍ ഫീല്‍ഡര്‍ എന്ന റെക്കോഡ് വിരാട് കോഹ്ലി സ്വന്തമാക്കി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് സുരേഷ് റെയ്നയെ മറികടന്നു വിരാട് കോഹ്ലി ഈ റെക്കോഡ് ഇട്ടത്.

ജോണി ബെയര്‍സ്റ്റോയുടേയും ശിഖാര്‍ ധവാന്‍റേയും ക്യാച്ച് നേടി വിരാട് കോഹ്ലി 174 ക്യാച്ചിലേക്ക് എത്തി. ഇതോടെ 172 ക്യാച്ചുള്ള സുരേഷ് റെയ്നയെ വിരാട് കോഹ്ലി മറികടന്നു. രോഹിത് ശര്‍മ്മ (167) മനീഷ് പാണ്ഡെ (146) സൂര്യകുമാര്‍ യാദവ് (136) എന്നിവരാണ് പിന്നില്‍

362 ക്യാച്ചുള്ള കീറോണ്‍ പൊള്ളാര്‍ഡിനാണ് ഓവറോള്‍ റെക്കോഡ്. മില്ലര്‍ (291) ബ്രാവോ (291) എന്നിവരാണ് തൊട്ടു പിന്നില്‍.

Read Also -  ചെപ്പോക്കിൽ സിക്സർ മഴ പെയ്യിച്ച് ശിവം ദുബെ. 27 പന്തുകളിൽ 66 റൺസ്. 7 സിക്സറുകൾ.
Scroll to Top