ഇരട്ടി സന്തോഷം. ടീം റാങ്കിങ്ങില്‍ ഒന്നാമത് എത്തിയതിനു പിന്നാലെ ബോളിംഗ് റാങ്കിങ്ങില്‍ ഒന്നാമത് ഇന്ത്യന്‍ താരം

ഏകദിന ഫോര്‍മാറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന മുഹമദ്ദ് സിറാജ് പുതുക്കിയ ഏകദിന ബോളിംഗ് റാങ്കിങ്ങില്‍ ഒന്നാമത് എത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയോടെയാണ് ഇന്ത്യൻ ഏകദിന ടീമിൽ സിറാജ് തിരിച്ചെത്തിയത്. തകര്‍പ്പന്‍ ഫോം തുടരുന്ന താരം 20 മത്സരങ്ങളില്‍ നിന്നും 37 വിക്കറ്റാണ് വീഴ്ത്തിയത്. ന്യൂസിലന്‍റ് താരം ട്രെന്‍റ് ബോള്‍ട്ടിനെയും ഓസ്ട്രേലിയന്‍ സീമര്‍ ഹേസല്‍വുഡിനെയും മറികടന്നാണ് സിറാജ് ഒന്നമത് എത്തിയത്.

Siraj top ranking
RANK PLAYER COUNTRY POINT
1 Mhd. Siraj IN 729
2 Josh Hazlewood AUS 727
3 Trent Boult NZ 708
4 Mitchell Starc AUS 665
5 Rashid Khan AFG 659
6 Adam Zampa AUS 655
7 Shakib Al Hasan BAN 652
8 Shaheen Afridi PAK 641
9 Mustafizur Rahman BAN 638
10 Mujeeb Ur Rahman AFG 637

സഹതാരം മുഹമദ്ദ് ഷാമി 11 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 32ാ മത് എത്തി. ബാറ്റിംഗ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പാക്ക് നായകന്‍ ബാബര്‍ അസമാണ്. ആദ്യ പത്തില്‍ 3 ഇന്ത്യന്‍ താരങ്ങള്‍ ഉണ്ട്. 6ാം സ്ഥാനത്തുള്ള ശുഭ്മാന്‍ ഗില്ലാണ് മുന്നിലുള്ള ഇന്ത്യന്‍ താരം. ഏഴാം സ്ഥാനത്ത് വിരാട് കോഹ്ലി, ഒന്‍പതാം സ്ഥാനത്ത് രോഹിത് ശര്‍മ്മ എന്നിവരാണ് ആദ്യ പത്തിലുള്ളത്.

RANK PLAYER COUNTRY RATING
1 Babar Azam PAK 887
2 Rassie van der Dussen SA 766
3 Quinton de Kock SA 759
4 David Warner AUS 747
5 Imam-ul-Haq PAK 740
6 Shubman Gill IND 734
7 Virat Kohli IND 727
8 Steve Smith AUS 719
9 Rohit Sharma IND 719
10 Jonny Bairstow ENG 710

മൂന്നാം മത്സരത്തില്‍ സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വേ 13 സ്ഥാനം മുന്നേറി 37ാ മതാണ്. ന്യൂസിലന്‍റിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ ടീം റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിരുന്നു.

Previous articleഎനിക്ക് ഉള്ളത് അർജുൻ ടെണ്ടുൽക്കറിന് ഇല്ലാത്ത ഭാഗ്യം; സർഫ്രാസ് ഖാൻ തന്നോട് പറഞ്ഞ സംഭവം വെളിപ്പെടുത്തി താരത്തിൻ്റെ അച്ഛൻ
Next articleഇത്തവണത്തെ ലോകകപ്പ് ഇന്ത്യ നേടും; മൈക്കൽ വോൺ