എനിക്ക് ഉള്ളത് അർജുൻ ടെണ്ടുൽക്കറിന് ഇല്ലാത്ത ഭാഗ്യം; സർഫ്രാസ് ഖാൻ തന്നോട് പറഞ്ഞ സംഭവം വെളിപ്പെടുത്തി താരത്തിൻ്റെ അച്ഛൻ

97223185

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ റൺസ് വാരിക്കൂട്ടുന്ന ബാറ്റ്സ്മാൻ ആണ് സർഫാറാസ് ഖാൻ. ഈ 25 വയസ്സുകാരൻ 80 നു മുകളിൽ ശരാശരിയിലാണ് ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്ക് വേണ്ടി ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. തകർപ്പൻ പ്രകടനങ്ങൾ തുടരെ തുടരെ പുറത്തെടുത്തിട്ടും ഇന്ത്യൻ സെലക്ടർമാർ കണ്ടില്ലെന്ന് നടിക്കുകയാണ് ഈ താരത്തെ. എല്ലാവരുടെയും പ്രതീക്ഷ അടുത്ത മാസം ഇന്ത്യയിൽ വച്ച് നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ താരത്തെ ടീമിൽ ഉൾപ്പെടുത്തും എന്നായിരുന്നു.

എന്നാൽ ടീം പ്രഖ്യാപിച്ചപ്പോൾ സർഫറാസ് ഖാന് സ്ഥാനം ഉണ്ടായിരുന്നില്ല. അത്ര എളുപ്പമല്ലാത്ത ജീവിതമാണ് താരത്തെ സംബന്ധിച്ച് ക്രീസിന് പുറത്തുള്ളത്. ഇപ്പോഴും ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ വേണ്ടി ചെറിയ ജോലികൾ ചെയ്ത് വരികയാണ് താരത്തിന്റെ പിതാവ് നൗഷാദ് ഖാൻ. കടുത്ത ബുദ്ധിമുട്ടുകൾക്കിടയിലും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തൻ്റെ മകൻ്റെ സ്വപ്നമായ ക്രിക്കറ്റർ ആവുക എന്നതിനെ യാഥാർത്ഥ്യമാകാൻ എല്ലാ പിന്തുണയും നൽകി അദ്ദേഹം ഇപ്പോഴും കൂടെ നിൽക്കുന്നുണ്ട്.

അതുകൊണ്ടു തന്നെ സർഫ്രാസ് ഖാനെ സംബന്ധിച്ച് ലോകത്തിലെ മറ്റെന്തിനേക്കാളും വിലമതിക്കുന്നത് സ്വന്തം പിതാവിന്റെ ഈ പിന്തുണ തന്നെയായിരിക്കും. ഈ പിന്തുണ തന്നെയാണ് ഇന്ത്യൻ ടീമിൽ നിന്നും നിരന്തരമായി തഴയപ്പെടുമ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ മറികടക്കുവാൻ താരത്തെ സഹായിക്കുന്നത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് സർഫ്രാസ് ഖാൻ്റെ ടീം അംഗമായിരുന്നു അർജുൻ ടെണ്ടുൽക്കറിനെ കുറിച്ച് തന്നോട് സർഫ്രാസ് ഖാൻ പറഞ്ഞ ഹൃദയസ്പർശിയായ ഒരു സംഭവമാണ്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“അർജുൻ എത്ര ഭാഗ്യവാനാണ്. അവൻ സച്ചിൻ സാറിൻ്റെ മകനാണ്. കാറുകളും ഐ പാഡ്കളും എല്ലാം അവനുണ്ട്.”ഇതാണ് തന്നോട് തന്റെ മകൻ നിഷ്കളങ്കമായി പറഞ്ഞത് എന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നൗഷാദ് ഖാൻ വെളിപ്പെടുത്തി.”അന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വാക്കുകൾ നഷ്ടമാവുകയും വികാരധീനനാവുകയും ചെയ്തു. ഇതു തിരിച്ചറിഞ്ഞ് അവൻ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അർജുനനെക്കാൾ ഭാഗ്യവാനാണ്. ഒരു ദിവസം മുഴുവൻ നിങ്ങൾക്ക് എനിക്കു വേണ്ടി നൽകാൻ കഴിയും. പക്ഷേ അർജുന്റെ അച്ഛന് അതിനു വേണ്ട സമയം ഉണ്ടാകില്ല.”- ഇത് അവൻ എന്നോട് വന്നു പറഞ്ഞു.

Scroll to Top