ഐപിൽ മത്സരങ്ങളാണ് എന്റെ ഏക പ്രതീക്ഷ : എന്റെ കുടുംബത്തിന്റെ വരുമാനമാർഗം – വിഷമങ്ങൾ തുറന്ന് പറഞ്ഞ് ചേതൻ സക്കറിയ

ഇത്തവണത്തെ ഐപിൽ സീസൺ  താരങ്ങൾക്കിടയിലെ അതിരൂക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവെച്ചെങ്കിലും ഒരുപിടി മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച ഒട്ടേറെ യുവ താരങ്ങൾ ഈ സീസൺ  ഐപിഎല്ലിലും പിറന്നു .അതിലേറെ ശ്രദ്ധ നേടിയ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച ബൗളിംഗ്  പ്രകടനം കാഴ്ചവെച്ച താരമാണ് ചേതന്‍ സക്കറിയ.സീസണിൽ  രാജസ്ഥാൻ ടീമിനായി പുതിയ പന്തിലും അവസാന ഓവറുകളിലും താരം അസാധ്യ ബൗളിംഗ് കാഴ്ചവെച്ചു .

നേരത്തെ ഐപിൽ താരലേലത്തിൽ 1.2 കോടി രൂപക്ക് രാജസ്ഥാൻ സ്‌ക്വാഡിൽ എത്തിച്ച താരത്തിന്റെ സഹോദരൻ ഫെബ്രുവരി മാസത്തിൽ ആത്മഹത്യ ചെയ്തത് താരത്തിന്  വളരെ ദുഃഖം സമ്മാനിച്ചിരുന്നു .ഇപ്പോഴിതാ ഐപിഎല്ലില്‍ നിന്ന് ലഭിച്ച പണം എങ്ങനെയാണ് തന്റെ ജീവിതത്തിൽ സഹായകമായത് എന്ന് തുറന്ന് പറയുകയാണ് യുവ പേസർ .

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ലഭിക്കേണ്ട പ്രതിഫലത്തിന്റെ ഒരു പങ്ക് കഴിഞ്ഞ ദിവസമാണ് എനിക്ക് ലഭിച്ചത് .  ഇത് എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുന്നു. അത് ഞാൻ  കുടുംബത്തിലേക്ക്  ഉടനെ അയച്ചു കൊടുത്താണ് ഇപ്പോൾ ഈ വലിയ  പ്രതിസന്ധി സമയത്ത് എന്റെ വീട്ടുകാരെ  സഹായിച്ചത്. ആളുകള്‍  പലരും പറയുന്നു ഐപിഎല്‍ നിര്‍ത്താന്‍. എനിക്ക് അവരോട് ചിലത് പറയാനുണ്ട്. എന്റെ കുടുംബം ആശ്രയിക്കുന്ന ഏക വരുമാനം എന്റെതാണ്. ഇപ്പോൾ ആ വരുമാനം നിലച്ചിരിക്കുന്നു ” ഐപിൽ കളിക്കുവാൻ കഴിയാതായതിന്റെ വിഷമം താരം വെളിപ്പെടുത്തി .