ബോർഡർ-ഗവകാസർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ബൗൾ ചെയ്യാൻ എത്തിയ നിമിഷം മുതല്‍ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് നേരെ ബ്രിസ്‌ബേനിലെ ഓസ്ട്രേലിയന്‍ ആരാധകര്‍ കൂവലോടെയാണ് സ്വീകരിച്ചത്. ബൗള്‍ ചെയ്യുമ്പോഴും കാണികളുടെ കൂവല്‍ തുടര്‍ന്നുകൊണ്ടിരുന്നു.
അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം സിറാജും ഓസ്ട്രേലിയന്‍ താരവും ചൂടേറിയ സംഭാഷണങ്ങളില്‍ മുഴുകിയിരുന്നു. ഇതിനു ശേഷം സിറാജ് പന്തെറിയുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴും ഓസ്ട്രേലിയന്‍ ആരാധകര്‍ കൂവിയിരുന്നു. ഇപ്പോഴിതാ ഗാബയിലും ഇത് തുടര്‍ന്നിരിക്കുകയാണ്.
മൂന്നാം ടെസ്റ്റില്‍ ഇന്ത്യ രണ്ട് മാറ്റങ്ങളാണ് വരുത്തിയത്. അഡ്‌ലെയ്ഡിൽ നടന്ന ഡേ-നൈറ്റ് ടെസ്റ്റിൽ 10 വിക്കറ്റിന് തോറ്റ ടീമിൽ ഇന്ത്യ രണ്ട് മാറ്റങ്ങൾ വരുത്തി, സ്പിന്നർ രവിചന്ദ്രൻ അശ്വിന് പകരം രവീന്ദ്ര ജഡേജയും ഹർഷിത് റാണയ്ക്ക് പകരം ആകാശ് ദീപും പ്ലേയിങ്ങ് ഇലവനില്‍ എത്തി.