ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ വീണ്ടും വംശീയാധിക്ഷേപം. ഇന്ത്യ : ഓസ്ട്രേലിയ ബ്രിസ്‌ബേന്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കാണികളില്‍ ചിലരാണ് സിറാജിനോട് മോശമായി പെരുമാറിയത്. അരങ്ങേറ്റക്കാരന്‍ വാഷിംഗ്ടണ്‍ സുന്ദറിനോടും കാണികള്‍ ഏറെ മോശമായി പെരുമാറിയെന്ന് ചില ഓസീസ് മാധ്യമങ്ങൾ അടക്കം റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ സിഡ്‌നി ടെസ്റ്റിനിടയിലും ഇന്ത്യന്‍ താരങ്ങളോട് കാണികള്‍ മോശമായി പെരുമാറിയുന്നു. ഇത് ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയാവുകയും ,
ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ ഇന്ത്യൻ ടീം മാനേജ്മെന്റിനോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു .
അതേസമയം ഇന്ത്യൻ താരങ്ങളെ വംശീയമായി അധിഷേപിച്ചതിനെതിരെ ഓസീസ് താരങ്ങൾ തന്നെ രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയിരുന്നു .
ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഇന്ത്യൻ പേസർ സിറാജിനോട് മാപ്പ് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെല്ലാം പ്രതികരണമറിയിച്ചിരുന്നു.
നേരത്തെ സിഡ്നി ടെസ്റ്റിൽ മോശം പെരുമാറ്റത്തെ തുടർന്ന് ഇന്ത്യൻ ടീം പരാതി ഉന്നയിച്ചിരുന്നു . ഇതിന് ശേഷം ആറ് പേരെ സ്റ്റേഡിയത്തില്‍ നിന്ന് സുരക്ഷ സേന പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണിപ്പോള്‍ ബ്രിസ്‌ബേനിലും കാണികള്‍ ഇന്ത്യന്‍ താരങ്ങളോട് മോശമായി പെരുമാറിയത്. എന്നാല്‍ ഇത്തവണ സിറാജ് പരാതിയൊന്നും ഉന്നയിച്ചിരുന്നില്ല. സിഡ്‌നി ടെസ്റ്റില്‍ സിറാജിനൊപ്പം ജസ്പ്രിത്ത് ബുമ്രയ്‌ക്കെതിരേയും വംശീയാധിക്ഷേപമുണ്ടായിരുന്നു എന്നാണ് റിപോർട്ടുകൾ .