നിസ്സാരമായി വിക്കറ്റ് വലിച്ചെറിഞ്ഞ് രോഹിത് : ഇന്ത്യക്ക് ഓപ്പണർമാരെ നഷ്ടമായി

ഇന്ത്യ : ഓസ്ട്രേലിയ നാലാം ക്രിക്കറ്റ്  ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369 റൺസിനെതിരെ മറുപടിയായി ഒന്നാം ഇന്നിംഗ്സ്  ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ  രണ്ട് വിക്കറ്റുകള്‍ നഷ്ടമായി . ആദ്യ ദിനം ചായക്ക്‌  പിരിയുമ്പോള്‍ 62 റണ്‍സ് മാത്രമാണ് ഇന്ത്യൻ  സ്‌കോര്‍ ബോര്‍ഡിലുള്ളത്.

എന്നാൽ  ചായക്ക്‌  ശേഷം പിന്നാലെ മഴയെത്തിയതോടെ മത്സരം  ഉടനടി  നിര്‍ത്തിവെക്കുകയായിരുന്നു. രോഹിത് ശര്‍മ (44), ശുഭ്മാന്‍ ഗില്‍ (7) എന്നി ഓപ്പണർമാരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നഥാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്കാണ് വിക്കറ്റ്. ചേതേശ്വര്‍ പൂജാര (8), നായകൻ  അജിന്‍ക്യ രഹാനെ (2) എന്നിവരാണ് ക്രീസില്‍. നേരത്തെ  ഓസീസ് ഒന്നാം ഇന്നിങ്സിൽ ടി നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. ഓസീസിന് വേണ്ടി   ലബുഷെയ്ൻ ഒന്നാം ദിനം  സെഞ്ചുറി നേടിയിരുന്നു.

രണ്ടാം ദിനം ഓസീസ് സ്കോറിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി രോഹിത് ,ഗിൽ സഖ്യം വളരെ കരുതലോടെയാണ് ബാറ്റിംഗ് ആരംഭിച്ചത് .എന്നാൽ ഇന്നിങ്സിന്റെ ഏഴാം  ഓവറിൽ തന്നെ പാറ്റ് കമ്മിൻസിന്റെ പന്തിൽ  സ്ലിപ്പിൽ സ്റ്റീവ്  സ്മിത്തിന് ക്യാച്ച് നൽകി  ഗിൽ മടങ്ങി . 7 റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം .

എന്നാൽ മികച്ച ഷോട്ടുകളോടെ മുന്നേറിയ രോഹിത് ഒരുവേള മികച്ച സ്കോറിലേക്ക് എന്നൊരു തോന്നൽ ഉളവാക്കി .പക്ഷേ താരം  വിക്കറ്റ് വലിച്ച്‌ എറിയുകയായിരുന്നു .വ്യക്തിഗത സ്‌കോര്‍ 44ല്‍ നില്‍ക്കെ ലിയോണിനെതിരെ കൂറ്റനടിക്ക് ശ്രേമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ച് ഓടിയെടുത്തു. 
താരത്തെ ആറാം തവണയാണ് ടെസ്റ്റിൽ  ലിയോൺ പുറത്താക്കുന്നത് .മികച്ച തുടക്കം ലഭിച്ചിട്ടും രോഹിത്  അത് മുതലാക്കുവാനാവാതെ പുറത്തായത് ഇന്ത്യൻ ടീമിന് നിരാശ പകർന്നു .

Read More  വീണ്ടും റൺസ് വഴങ്ങുന്നതിൽ പിശുക്കനായി റാഷിദ് ഖാൻ : നേടിയത് ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡ്

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ തീര്‍ന്നു. മര്‍നസ് ലബുഷെയ്‌നിന്റെ (108) സെഞ്ചുറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടിം പെയ്ന്‍ (50), കാമറൂണ്‍ ഗ്രീന്‍ (47), മാത്യൂ വെയ്ഡ് (45) എന്നിവരും ഭേദപ്പട്ട പ്രകടനം പുറത്തെടുത്തിരുന്നു. രണ്ടാംദിനം ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത് വലംകൈയ്യൻ പേസർ  താക്കൂറിന്റെ സ്‌പെല്ലാണ്. ആദ്യദിനം കളി  അവസാനിക്കുമ്പോള്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയരുന്നു ഗ്രീന്‍- പെയ്ന്‍ സഖ്യം. അവര്‍ രണ്ടാം ദിവസവും തുടര്‍ന്നപ്പോള്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതി. എന്നാല്‍ താക്കൂര്‍ ബ്രേക്ക് ത്രൂ നല്‍കി. പെയ്‌നിനെ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു.

പിന്നീട് നിശ്ചിത ഇടവേളകളിൽ  വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളേഴ്‌സ് ഓസ്‌ട്രേലിയയെ
369 റൺസിൽ ഓൾഔട്ട്‌  ആക്കുകയായിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here