ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് പരാജയം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഒരു പന്ത് ബാക്കി നില്‍ക്കേ പാക്കിസ്ഥാന്‍ വിജയം കണ്ടെത്തി.
പവര്‍പ്ലേക്ക് ശേഷം തിരിച്ചെത്തിയ ബോളര്‍മാരെയും 73 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയ റിസ്വാന്‍ – നവാസ് കൂട്ടുകെട്ടിനെയും പ്രശംസിച്ചു. എന്തുകൊണ്ടാണ് മുഹമ്മദ് നവാസിനെ നാലാമത് കൊണ്ടു വന്നതെന്നും ബാബര്‍ അസം വിശിദീകരിച്ചു.
“മത്സരം ലളിതമാക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. ഉയർച്ച താഴ്ചകൾ സംഭവിച്ചുകൊണ്ടിരിക്കും. പവർപ്ലേ ഉപയോഗിച്ച രീതിയിലാണ് അവർക്ക് നേട്ടം ലഭിച്ചത്. എന്നാൽ ഞങ്ങളുടെ ബൗളർമാർ തിരിച്ചുവരവ് നടത്തി. റിസ്വാനും നവാസും തമ്മിലുള്ള കൂട്ടുകെട്ടാണ് വഴിത്തിരിവായത്.
മുഹമ്മദ് നവാസിനെ ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് ബാബർ അസം തുടർന്നു പറഞ്ഞു:
” അവർക്ക് രണ്ട് ലെഗ്സ്പിന്നർമാർ പന്തെറിയുന്നതിനാലാണ് ഞങ്ങള്‍ അവനെ അയ്യച്ചത്. നവാസിന് ഇത് മറികടക്കാൻ കഴിയുമെന്ന് ഞാൻ കരുതി. ഡെത്ത് ഓവറില്‍ ഞങ്ങളുടെ സ്പിന്നർമാരും ഫാസ്റ്റ് ബൗളർമാരും ഞങ്ങൾക്ക് വിജയത്തിനുള്ള വേദിയൊരുക്കി. ” മത്സര ശേഷം പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ പറഞ്ഞു.